Trending Books

Monday, 3 January 2011

അടയാളം

















ഇടത്തെ കഴുത്തിൽ
ചെവിക്കു രണ്ടിഞ്ചു താഴെ
ഒരിരട്ട മറുക്;
തേള് കുത്തി 
കരിനീലിച്ചത് പോലെ
മുതുകിലെ വലിയ പാട്..
രണ്ട് അടയാളങ്ങൾ
തിരിച്ചറിയാനുള്ളത്..

ഡ്രൈവർ ഇറങ്ങിയോടിയ
മഞ്ഞ മൂക്കൻ ടിപ്പറിലെ
ചാടുകൾക്കിടയിൽ
ഒരാത്മാവ് കരയുന്നു;
തിരിച്ചറിയുവാൻ 
ഒന്നും ബാക്കി വെക്കാതെ 
അരച്ചു കളഞ്ഞല്ലോ
നീയെന്റെ കൂടിനെ! 


16 comments:

Unknown said...

വായിച്ചു,,
: )

ഹരീഷ് തൊടുപുഴ said...

mm..:(

Unknown said...

ഓഹോ ഒരു അടയാളവും ബാക്കി ഇല്ലാതെ അരഞ്ഞു പോയി

SUJITH KAYYUR said...

varikalil ninnum adarunna chithramaanu kavitha

Unknown said...

:(

പട്ടേപ്പാടം റാംജി said...

ടിപ്പറാണല്ലേ കാര്യം.

Pony Boy said...

എന്നിട്ട് ഡ്രൈവറെ പിടിച്ചോ../

Manoraj said...

ടിപ്പറുകള്‍ക്കടിയില്‍ അരഞ്ഞു തീര്‍ന്നവര്‍ക്ക്.. കവിത നന്നായി മച്ചൂ..

ചാണ്ടിച്ചൻ said...

ടിപ്പറുകളുടെ മരണപ്പാച്ചില്‍ അതിഗംഭീരമായി ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു...

പാവത്താൻ said...

ആത്മാവിനു പോലും തിരിച്ചറിയാനാകാത്ത കൂട്!!!

kARNOr(കാര്‍ന്നോര്) said...

നവവത്സരം ശുഭചിന്തകളോടെ തുടങ്ങാം ജുനൈത്..Happy new year!

ശ്രദ്ധേയന്‍ | shradheyan said...

മരണത്തിന്റെ മുഖം തന്നെയല്ലേ നമ്മുടെ ടിപ്പറുകള്‍ക്കും!

നല്ലൊരു പ്രതിഷേധക്കവിത.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കാലന്‍ ടിപ്പറുടെ രൂപത്തില്‍

A said...

ചുരുങ്ങിയ വാക്കുകളില്‍ വായനക്കാരനെ ആ അപായ സ്ഥലത്തേക്ക് കൊണ്ട് പോയി.

K@nn(())raan*خلي ولي said...

ടിപ്പറിനു നാട്ടില്‍ 'കാലന്‍' എന്നൊരു വിളിപ്പേരുണ്ട്.
ആരും പേടിച്ചു പോകുന്ന കൊലയാളി!
അര്‍ത്ഥമുള്ള വരികള്‍ തന്നെ.

Muralee Mukundan , ബിലാത്തിപട്ടണം said...

അരഞ്ഞുപോകുന്നവരെ ഓർക്കാനൊരു
കിടിലൻ അടയാളം...!