Trending Books

Monday 6 December 2010

മേഘം


.
ഇടവഴി കടന്നു
വലത്തോട്ട് തിരിയുന്ന 
ആദ്യ വളവിൽ മേഘം;
കരുതിയിരിക്കണം
മുള കീറുന്നൊരൊച്ചയിൽ
പെട്ടന്ന് പെയ്യാം
ഉടലുപൊട്ടും പോലെ
ഗർജ്ജിക്കാം

കരുതി തന്നെയിരിക്കണം 
കറുകറുത്ത കണ്ണുണ്ട്,
കൂർപ്പിച്ചു മൂർച്ച കൂട്ടിയത്
ഒരു നോട്ടത്തിൽ
ഉടലു തുളഞ്ഞു പോകും,
മിന്നൽ പോലൊരു  ചിരി,
കരിഞ്ഞു  വെണ്ണീറാകും 
അതെ, കരുതിത്തന്നെയിരിക്കണം

എങ്കിലും,
ചില ഉച്ച മയക്കങ്ങളിൽ,
ചില രാത്രി സ്വപ്നങ്ങളിൽ ,
കൊള്ളാറുണ്ട്
വെണ്ണീറാക്കാത്ത തണുപ്പിച്ച ചിരി.
അറിയാറുണ്ട്,
നനുനനുത്തൊരു പുതു മഴ .
കാണാറുണ്ട്,
പുതു നാമ്പുകൾ ചേർത്തുപിടിക്കുന്ന
കണ്ണാടിത്തുള്ളികൾ

ഇപ്പോഴും, ഇടവഴി കടന്നു
വലത്തോട്ട് തിരിയുന്ന 
ആദ്യ വളവിൽ തന്നെയാണ് 
'മേഘം'
പക്ഷെ പെയ്യാറില്ല

ചിത്രം : ഗൂഗിള്‍ വക

29 comments:

jain said...
This comment has been removed by the author.
jain said...

junaith,
ipozhum megham avidethanneyundallo alle
appol peyumennu thanne pratheexikam. alpam xamayode kathirikoo

മൻസൂർ അബ്ദു ചെറുവാടി said...

അത് പെയ്യട്ടെ. ഒരു കുളിര്‍ മഴയായി

Jithu said...

Good....കരുതിത്തന്നെയിരിക്കണം.....

ശ്രീ said...

ആഹാ... കലക്കി

മുകിൽ said...

nannaayirikkunnu mekhathinte pala thaalathilulla peyyal aRiyal. karuthi thanneyirikkanam alarchakkum sneha thalodalinum.

ചാണ്ടിച്ചൻ said...

അവളുടെ കല്യാണം കഴിഞ്ഞു അല്ലേ...
മേഘം എന്നുദ്ദേശിച്ചത് പണ്ട് ലൈനടിച്ച പെണ്‍കുട്ടിയെയല്ലേ....എല്ലാം മനസ്സിലായി...

രമേശ്‌ അരൂര്‍ said...

അപ്പുറത്തെ വീട്ടിലെ മേഘ എന്ന പോമറേനിയന്‍ പട്ടിക്കുട്ടിയെ കുറി ച്ഛല്ലേ കവിത ? കരുതി തന്നെ ഇരിക്കണം ..കുരയ്ക്കും പട്ടി കടിക്കില്ല എങ്കിലും ..കരുതി തന്നെ ഇരിക്കണം :)

Unknown said...

നന്നായി കവിത

ജംഷി said...

എങ്കിലും,
ചില ഉച്ച മയക്കങ്ങളില്‍ ,
ചില രാത്രി സ്വപ്നങ്ങളില്‍ ,
കൊള്ളാറുണ്ട്
വെണ്ണീറാക്കാത്ത തണുപ്പിച്ച ചിരി.
അറിയാറുണ്ട്,
നനുനനുത്തൊരു പുതു മഴ .
കാണാറുണ്ട്,
പുതു നാമ്പുകള്‍ ചേര്‍ത്തു പിടിക്കുന്ന
കണ്ണാടിത്തുള്ളികള്‍ ............

പെയ്യാത്ത മഴയുടെ നിഷ്കളങ്കമായ കുളിരുണ്ട് ..........നല്ല കവിത

yousufpa said...

ഈ പെയ്യാത്ത മേഘങ്ങളെ ഒത്തിരി ഇഷ്ടായി.

Unknown said...

പെയ്യുമായിരിക്കും..

പട്ടേപ്പാടം റാംജി said...

പെട്ടെന്നൊന്നു പെയ്തു പോയെങ്കില്‍...
ഇഷ്ടായി.

Ranjith chemmad / ചെമ്മാടൻ said...

വളരെ നന്നായി ജുനൈദ്

Manoraj said...

മേഘം പൂത്തുതുടങ്ങി എന്നൊക്കെ കേട്ടിട്ടുണ്ട്. മേഘം, അതും പെയ്യാത്ത മേഘം കൊള്ളാട്ടോ.. ഭാവന വിലസുകയാണല്ലോ.

പകല്‍കിനാവന്‍ | daYdreaMer said...

ഹ.. നന്നായെടാ .

Junaiths said...

ജെയിന്‍ ആദ്യ കമന്റ് കാക്ക കൊണ്ടുപോയോ?

ചെറുവാടി - പെയ്യുമാരിക്കും

ജിത്തു - അതെ കരുതി തന്നെയിരിക്കണം

ശ്രീ - നന്ദി

മുകില്‍ - നന്ദി

ചാണ്ടിക്കുഞ്ഞ് -എല്ലാം മനസ്സിലാകി അല്ലെ കള്ളാ..

രമേശ്‌ ഭായ് - അല്ല കടിച്ചാലോ..ഒന്ന് കരുതിയേക്കാം അല്ലെ..

നിശാസുരഭി - നന്ദി

Junaiths said...

ജംഷി - സ്വാഗതം..ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

യൂസുഫ്പ - നന്ദി

എക്സ് -പ്രവാസിനി - അതെ പെയ്യുമാരിക്കും

പട്ടേപ്പാടം റാംജി - അങ്ങനെ പെട്ടന്ന് പെയ്യുമോ?

രഞ്ജിത്ത് - നന്ദി

മനോരാജ് - ഉവ്വേ,ഭാവനയുടെ ഒക്കെ ടൈം..

പകലാ - നന്ദി ഡാ

Unknown said...

മൂടിക്കെട്ടിയ മേഘം ഏതായാലും നല്ലതല്ല, അത് പെയ്യട്ടെ, ആര്‍ത്തലച്ചു പെയ്യട്ടെ!

ശ്രദ്ധേയന്‍ | shradheyan said...

പെയ്യുന്നുണ്ടാവും, ചിലപ്പോള്‍;
ഒരു പുല്‍നാമ്പ് പോലുമറിയാതെ മൌനമായി പെയ്യുന്നുണ്ടാവും.

ശ്രദ്ധേയന്‍ | shradheyan said...

പെയ്യുന്നുണ്ടാവും, ചിലപ്പോള്‍;
ഒരു പുല്‍നാമ്പ് പോലുമറിയാതെ മൌനമായി പെയ്യുന്നുണ്ടാവും.

A said...

the hope that it will rain tomorrow or the day after keeps you alive.

Anil cheleri kumaran said...

ഞാന്‍ പറയാനുദ്ദേശിച്ചത് ചാണ്ടി പറഞ്ഞു. മഹാന്മാര്‍ ഒരുപോലെ കമന്റുന്നു..

ഗീത രാജന്‍ said...

നല്ല വരികള്‍...ഇഷ്ടമായീ

Sabu Hariharan said...

പൊന്നു സഹോദരാ, ശരിക്കും പിടികിട്ടിയില്ല കേട്ടോ..

siva // ശിവ said...

ലാളിത്യമുള്ള വരികള്‍...

പാവത്താൻ said...

ഇപ്പോള്‍ പെയ്യാറില്ലെന്നു കരുതി അശ്രദ്ധനാവണ്ട. ആശ്വസിക്കയും വേണ്ട. മഴയുടെ കാര്യമല്ലേ,എപ്പോഴാ പെയ്യുന്നതെന്നു പറയാന്‍ പറ്റില്ല. കുട കമ്പിയൊടിയാതെ, ശീല കീറാതെ സംരക്ഷിച്ചു സൂക്ഷിച്ചോളൂ. ചിലപ്പോള്‍ ആവശ്യം വന്നേക്കാം...

Junaiths said...

തെച്ചിക്കോടന്‍ - പിന്നല്ലാതെ അങ്ങോട്ട്‌ പെയ്യട്ടെ..

ശ്രദ്ദേയന്‍ - മൌനമായ് പെയ്യുക ,അതിഷ്ടമായ് ഭായ്..

സലാം - പ്രവാസികള്‍ക്ക് മഴ എപ്പോഴും പ്രതീക്ഷയുടെ വിത്ത് തന്നെ.

കുമാരന്‍ - മഹാനായ കുമാരന്‍ ..കുമാര മഹാന്‍

ഗീത - നന്ദി

സാബു - പിടികിട്ടിയോ?ഒന്നൂടെ ഒന്ന് വായിച്ചേ ചിലപ്പോ പിടികിട്ടിയാലോ? പിടികിട്ടിക്കാണുമല്ലോ?

ശിവ - നന്ദി

പാവത്താന്‍ - വളരെ ശരി തന്നെ.

പദസ്വനം said...

നല്ല മേഘം.. വെറുതെ നോക്കി ഇരിക്കാം...
പെയ്യുന്നതിനു മുന്‍പ് ഓടിക്കളയാം... :)