Trending Books

Friday, 15 October 2010

കടല്‍










പുഴയെന്നും കടലിനെ 
തേടുന്നതുകൊണ്ടാവും
കടൽ പെരുകുന്നതും
പുഴ ചുരുങ്ങുന്നതും
ഉപ്പില്ലാത്ത പുഴയെ 
തിന്നു തിന്നു മടുത്ത് 
പെരും തിരയിൽ കിട്ടിയതെല്ലാം
സ്വന്തമുപ്പാക്കി  മാറ്റുന്ന കടൽ.

 .

10 comments:

Manoraj said...

നമുക്ക് നഷ്ടമാകുന്ന പുഴകള്‍.. ആയിരിക്കാം ജുനു..

yousufpa said...

നഷ്ടപ്പെടുന്നതിന്റെ ഓർമ്മപ്പെടുത്തൽ. നന്നായിരിക്കുന്നു സ്നേഹിതാ..

Faisal Alimuth said...

നന്നായിരിക്കുന്നു

പട്ടേപ്പാടം റാംജി said...

കടല്‍ എന്നാ ഭീമന്‍ എല്ലാം സ്വന്തമാക്കാന്‍ ചെറുതിനെ എല്ലാം വിഴുങ്ങിക്കൊണ്ടിരിക്കുന്നു.

Anonymous said...

നഷ്ടം...സുഹൃത്തെ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇനിയെന്നാല്‍ പുഴയെ ചുട്ട് തിന്നാം..

Jithin Raaj said...

നന്നായി സുഹൃത്തേ

ഇതും നോക്കൂ

www.jithinraj.in

Kalavallabhan said...

കടലിനേക്കാൾ വലിയ
പുഴവിഴുങ്ങികളുള്ള നാടല്ലേ നമ്മുടേത്.

മൻസൂർ അബ്ദു ചെറുവാടി said...

:)
ആശംസകള്‍

ഭാനു കളരിക്കല്‍ said...

വ്യത്യസ്തമായ വായന. കൊള്ളാം :)