രണ്ടു തലയും ഒരുടലുമായ്
ഞാനിങ്ങനെ..ഞങ്ങളിങ്ങനെ..
കടലിലലിഞ്ഞ പുഴ പോൽ
ഒന്നായിങ്ങനെ...
രണ്ടു ചിന്തകൾ ഒരുമിച്ചു
ചുട്ടുപൊള്ളിക്കുന്ന ഒരേയുടല്‍...
ഇടതു നിനക്കും വലതെനിക്കുമെന്നു
വീതിച്ചെടുത്ത ഒരൊറ്റയുടൽ
ഒട്ടിയ രണ്ടുടലെങ്കിൽ
പണ്ടേ കീറിയെറിഞ്ഞേനെ നിന്നെ,
ബീജകാലം മുതൽക്കെ-
ല്ലാത്തിനും പങ്കു പറ്റുന്നവൻ
ഇല്ല, ഇനിയെൻ പ്രണയത്തിൽ
പങ്കു ചേർക്കില്ല നിന്നെ
ചാവുക ..
നിന്റെയീ പ്രിയ പാനീയത്തിൽ
കലക്കിയ കൊടും വിഷം
ഞാൻ കുടിക്കുന്നു..
15 comments:
ഒരു സയാമീസ് പക..
ആത്മഹത്യയോ കൊലപാതകമോ?
പകച്ചൂരുള്ള പ്രണയം....
വ്യത്യസ്തവും തീവ്രവുമാണ്
ഈ പ്രതികാരം ജുനൈദ്...
പേടിപ്പെടുത്തുന്നതും
വാക്കുകളില്‍ മൂര്‍ച്ചയുണ്ട്.
സയാമീസ് ആയിപ്പോയെന്ന് വെച്ച് പ്രണയം പകുത്ത് നല്കാനൊക്കുമോ?
എന്നാലും വിഷം കുടിപ്പിച്ചത് ഇത്തിരി കടന്ന കയ്യായിപ്പോയി ജുനൈദ്ക്കാ :(
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്
നീയും ഞാനും രണ്ടല്ല എന്നു നാം എന്നാണു തിരിച്ചറിയുക.
നിനക്കു ഞാന്‍ കരുതുന്ന കെണി എനിക്കും കൂടി ബാധകമാവുമെന്നു ഞാന്‍ എന്നാണു മനസിലാക്കുക
ഞാനും നീയും ഒന്നാണെന്നു എന്നാണു തിരിച്ചറിയുക
ഇങ്ങനെയല്ലാതെ അദ്വൈതം എങ്ങനെയാണു പറയുക?
അയ്യോ.. വിഷം കൊടുക്കല്ലേ...
ഒരേ ഉടലില്‍ "ഇടതും" "വലതും"...
കൊള്ളാം അതിഷ്ടപ്പെട്ടു..
തിരിച്ചറിവിന്റെ തിരിച്ചറിവിലേക്ക്....
:)
പണ്ട് ബാലരമേല് ഇങ്ങനെ ഒരു കഥ വായിച്ചത് ഓര്മ വന്നു ..
അത് പക്ഷെ പക്ഷി ആര്‍ന്നു ..രണ്ട് തല ഉള്ളത്
ഒരു തലയ്ക്കു നല്ല ഒരു പഴം കിട്ടി ... മറ്റേ തല അത് കിട്ടഞ്ഞതിന്റെ കുശുംബ് കാരണം വിഷക്കായ തിന്നുന്നതും ..
രണ്ടു തലയും ഒന്നിച്......
കനകം മൂലം കാമിനി മൂലം
അയ്യോ കഷ്ടമായീ പോയല്ലോ
പഞ്ചതന്ത്ര കഥയിലെ ഇരട്ടതലയുള്ള പക്ഷിയുടെ കഥ ഓർമ്മിപ്പിച്ചു ഈ കവിത. ചേച്ചി പെണ്ണ് പറയുന്നതും സേം ആണെന്ന് തോന്നുന്നു.
ee kavitha eshtamaayi.
സയാമീസുകൾക്കറിയാം അവരുടെ ദു:ഖം.. നന്നായി ജുനൈദ്
Post a Comment