എന്ത് മണമായിരുന്നു നിനക്ക്,
അത്തറിന്റെയും ചുരുട്ടിന്റെയും
ചേർത്തുവച്ച ഉന്മാദ ഗന്ധം..
ഇരുണ്ടു വെളുക്കുന്തോറും
മാറി മാറി വരുന്ന മണം..
അത്തറില്ലാതെ ചുരുട്ടിന്റെ
കറ പിടിച്ച കറുത്ത മണം
കിങ്ങ്സും,വില്‍സും,ഗോള്‍ഡും,
സിസ്സറും,പനാമയും, ബീഡിയുമായ്
വിലകുറഞ്ഞു കുറഞ്ഞു വരുന്ന മണം
പിന്നെ വെറും വിയർപ്പു മാത്രമായ്
വിയർപ്പും മൂത്രവുമായ്
കൂടിക്കുഴഞ്ഞു വാടയായ് മാറിയ
നിന്റെ ഒടുക്കത്തെ മണം
പോ ശവമേ..