Trending Books

Saturday, 13 March 2010

ദൈവം


നീ ദൈവത്തിൽ വിശ്വസിക്കുന്നുവോ?
ഒന്നും സംസാരിക്കാത്ത,
ഒരു ഭാഷയും അറിയാത്ത ദൈവത്തെ?

പടക്കളത്തി മൂകനായ്‌
മരുന്നി മയങ്ങി,അന്ധനായ്‌
ചോരച്ചാലിന്‍ നടുവില്‍,
പ്രതീക്ഷകളുടെ ചാരവുമായി നില്‍ക്കുന്ന
വിഭ്രാന്തനായ ദൈവത്തെ?

വെടിയുണ്ടകളുടെ പേമാരിയി 
ഒന്നിനെയും സംരക്ഷിക്കാതെ
ഒന്നിലും കരുപ്പിടിക്കാതെ 
എന്തിന്,
നിലച്ച നിൻ ശ്വാസമറിയാഞ്ഞ 
ഭീതിതനായ ദൈവത്തെ?

നീ മരിച്ചു,
ഞാനുറക്കെ കരഞ്ഞു
അടക്കിയോ ദഹിപ്പിച്ചോ,
അതിനായ് ശേഷിച്ചിരുന്നുവോ
ഒന്നുമറിയില്ല ഇന്നും..

ഈ ദൈവത്തി നീ വിശ്വസിക്കുന്നുവോ?
ഒന്നുമറിയാത്ത ഈ ദൈവത്തി?

10 comments:

Junaiths said...

ഈ ദൈവത്തില്‍ നീ വിശ്വസിക്കുന്നുവോ?

പാവപ്പെട്ടവൻ said...

ഈ ദൈവത്തില്‍ നീ വിശ്വസിക്കുന്നുവോ?
ഒന്നുമറിയാത്ത ഈ ദൈവത്തെ?

പാതി വെന്ത മനസോടെ ഈ പെരുവെയിലില്‍ കുളിച്ചു ഞാന്‍ നിക്കുമ്പോളും ഒരു പ്രതീക്ഷ ഒരു ആശ്വാസം അകലെ ഒരു തണല്‍

നിരക്ഷരൻ said...

വിശ്വാസം നഷ്ടപ്പെട്ടു.

Sabu Kottotty said...

വിശ്വാസമല്ലേ പ്രയാണത്തിനു പ്രചോദനം...?

പകല്‍കിനാവന്‍ | daYdreaMer said...

പടച്ചോനെ ഈ ചെക്കനോട് പൊറുക്കണേ!

Ranjith chemmad / ചെമ്മാടൻ said...

വിശ്വസിക്കുന്നുവോ?

ചേച്ചിപ്പെണ്ണ്‍ said...

mathave ..
kalich kalich evan daivathodayo kali ?

ശ്രദ്ധേയന്‍ | shradheyan said...

ഇങ്ങനെയൊക്കെയാണ് ദൈവമെങ്കില്‍, അരികില്‍ തന്നെ ആ ദൈവത്തിനും ഒരു ചിതയൊരുക്കാമെടോ.

G.MANU said...

Mashe.
Nalla oru kavitha

ഭാനു കളരിക്കല്‍ said...

ഈ ദൈവത്തില്‍ നീ വിശ്വസിക്കുന്നുവോ?

prasakthamaya kavithayum chodyavum