ഓ! ജാനിസ്,
നമ്മുടെ മുറികൾ തമ്മിൽ
ഒരു ടെലിസ്കോപ്പിന്റെ അകലം
ഒറ്റയ്ക്ക് താമസിക്കും നിനക്ക്
എന്നും എത്രയാണഥിതികൾ ?
ഞാനെന്തെല്ലാം കാണണമെന്നും?
കണ്ണുകളടച്ചു നീ വിവസ്ത്രയാകുന്നു
അനന്തരം
അവനെയും നന്ഗ്നനാക്കുന്നു..
കെട്ടിപ്പിടിച്ച്,
കിടക്കയിൽ,തറയിൽ
ചിലപ്പോൾ അടുക്കളയിൽ..
തലയുടെ പിന്നിൽ കൈകൾ പിണച്ച്
ചുണ്ടുകളിൽ അമർത്തിച്ചുംബിച്ച്..
ഛെ! എന്ത് വൃത്തികേടാണ്
നീ കാണിക്കുന്നത്...
ഒന്നുമില്ലെങ്കിലും എത്രയോ
മാന്യന്മാരുടെ വാസസ്ഥലമാണിത്
ഓ!ജാനിസ്,
പകൽ നിന്നെ അറിയുന്ന
ആരുമില്ലെങ്കിലെന്ത്?
അന്തിയാകുമ്പോൾ,
നീ അധികം സുന്ദരിയും
എല്ലാവർക്കും വേണ്ടപെട്ടവളും തന്നെ ..
* * *
എനിക്ക് ടെലിസ്കോപ്പില്ലെന്നും,
എന്റെ മുറിയില്‍ നിന്നും
നിന്നെ കാണില്ലെന്നും
ആരറിയുന്നു..
എനിക്ക് നിഷേധിച്ച
നിന്റെ സൌന്ദര്യം
എന്നില്‍ നിറച്ച വിഷവും
ആരറിയുന്നു...
അന്തികൂട്ടത്തില്‍
നുരഞ്ഞ ലഹരിയില്‍,
കൊച്ചമ്മ ക്ലബ്ബുകളിൽ
നിന്റെയീ കഥകൾ
വായുവിൽ നിറയും,
കണ്ണുകൾ തള്ളി,
ചുണ്ടിൽ നാവു തടവി
"അവളല്ലേലും അങ്ങനെയാ"-
ണെന്നവർ സന്തോഷത്തോടെ പറയും
ഓ! ജാനിസ്,ഇത്-
ഒരു രാത്രിയുടെ അവഗണനയ്ക്ക്
നീ നൽകുന്ന വില..
6 comments:
എനിക്ക് നിഷേധിച്ച
നിന്റെ സൌന്ദര്യം
എന്നില്‍ നിറച്ച വിഷവും
ആരറിയുന്നു...
അപ്പൊ ജാനിസ് അത്തരക്കാരിയല്ല ല്ലെ... ഒരു രാത്രിയുടെ അവഗണനയ്ക്ക് അവളിത്ര വിലകൊടുക്കേണ്ടി വന്നു... ഇത്രത്തോളമായില്ലെ ഇനിയെങ്കിലും വെറുതെ വിട്ടൂടെ.... പാവം ജാനിസ്... :(:(:(
ഓ!ജാനിസ്,ഇത്-
ഒരു രാത്രിയുടെ അവഗണനയ്ക്ക്
നീ നല്‍കുന്ന വില.
പാവം ജാനിസ്..
പിഴപ്പിക്കുന്നവര്‍..
കുമ്പസാരം...????
മനോഹരമായി എഴുതിയിരിക്കുന്നു ഒരു രാത്രിയുടെ അവഗണനയ്ക്ക് നല്‍കുന്ന വിലയെപ്പറ്റി. എങ്ങനൊക്കെത്തന്നെയായിരിക്കും പല കേസുകളും അല്ലേ ? :)
Post a Comment