Trending Books

Sunday, 15 February 2009

കുഞ്ഞിക്കഥകള്‍

പതിവ്രത

അവള്‍ ആറാമത്തെ കാമുകനോട് ''നമ്മുടെ മുകളിലത്തെ ഫ്ലാറ്റില്‍ താമസിക്കുന്നവളില്ല്ലേ,അതെ ആ തെലുന്ഗത്തി,അവളിപ്പോള്‍ പുതിയ ഒരുത്തന്റെ കൂടെയാണത്രെ താമസം,കഴിഞ്ഞ ആഴ്ച വരെ കൂടെ ഉണ്ടായിരുന്നവനെ ചവിട്ടി പുറത്താക്കിയെന്ന്.നമ്മുടെ അയല്ക്കാരാണെന്നു എങ്ങനെ പറയും ?''

വിശാലമനസ്ക്കന്‍

ബസ്സ് സ്റ്റാന്‍ഡില്‍ നിന്നു കരയുന്ന പത്ത് വയസ്സുകാരനെ ആരും നോക്കാത്തതെന്താ?ആര്‍്ക്കും ആരെയും നോക്കാന്‍ നേരമില്ലതായിരിക്കുന്നു.ഹും....അല്ലെന്ഗിലും എല്ലാരും എന്നെ പോലെ വിശാല മനസ്കരല്ലല്ലോ.അവനെ വിളിച്ചു ഞാന്‍ അടുത്തുള്ള ഹോട്ടലില്‍ നിന്നും നല്ല ബിരിയാണി വാങ്ങി കൊടുത്തു ഞാനൊരു കട്ടന്‍ ചായയും കുടിച്ചു,അവന്റെ വിശപ്പ്‌ മാറി (പിന്നീട് എന്റെയും ).ഞാനൊരു വിശാലമനസ്ക്കനാണല്ലോ.

1 comment:

Junaiths said...

എവിടെയോ കേട്ട ഒരു വാക്കില്‍ നിന്നും,ഒരു നിമിഷത്തെ കാഴ്ചകളില്‍ നിന്നും കിട്ടുന്ന കുഞ്ഞിക്കഥകള്‍ (ചുമ്മാ ഇരിക്കട്ടെ ,ഹല്ലാ പിന്നെ )