ആരാണ്?
നിന്നെയെന്നപോൽ
കെട്ടിപ്പിടിച്ച തലയിണയുടെ
ചൂടോർമ്മകളിൽ നിന്നും
ഏകാന്തതയുടെ പകലിലേക്ക്
ചൂടോർമ്മകളിൽ നിന്നും
ഏകാന്തതയുടെ പകലിലേക്ക്
കണ്തുറന്നപ്പോൾ,
പുറത്ത് മഴയായി
തൊട്ടുതലോടുന്നു, തണുപ്പിക്കുന്നു.
ഇരവുപകലുകളിൽ
തലയിണയായും, മഴയായും
പരകായം ചെയ്യുന്ന
നീയെന്റെ ആരാണ്?
ആരായിരുന്നാലും,
മരിച്ചു പോവുകയോ
നിന്നെയിട്ടേച്ചു പോവുകയോ
ചെയ്യാത്ത എന്നെയുപേക്ഷിച്ച്
എങ്ങു പോകുന്നു നീ?
മരിച്ചു പോവുകയോ
നിന്നെയിട്ടേച്ചു പോവുകയോ
ചെയ്യാത്ത എന്നെയുപേക്ഷിച്ച്
എങ്ങു പോകുന്നു നീ?
2 comments:
ഇരവുപകലുകളിൽ
തലയിണയായും, മഴയായും
പരകായം ചെയ്യുന്ന
നീയെന്റെ ആരാണ്?
മോഹനസ്വപ്നങ്ങളേ...............
Post a Comment