സ്വന്തമെന്ന് പറയാൻ
ഒരുപാട് വിലാസങ്ങൾ
മാത്രമുണ്ടായിരുന്ന
പ്രവാസിയായിരുന്നു
നീ അയച്ചുകൊണ്ടിരുന്ന
വിരഹത്തിന്റെ, ജീവിതത്തിന്റെ,
പണയത്തിന്റെ,
ഇടയ്ക്കിടെയുള്ള പ്രണയത്തിന്റെ
കുട്ടികളുടെ, ചെടികളുടെ വളർച്ചയുടെ
മരണത്തിന്റെ,
മനസ്സാക്ഷിയുടെ
സ്നേഹക്കുറിപ്പുകളെല്ലാം
എന്നെയന്വേഷിച്ച് അവിടെയെല്ലാം
അലഞ്ഞ് മടുത്തപ്പോഴാണ്
ഇനിയൊരിക്കലും
മാറുവാനിടയില്ലാത്തൊരു
മേൽവിലാസത്തിലേക്ക് വന്നെത്തിയത്
No comments:
Post a Comment