ഏറ്റവും വലിയ പൂവായിരിക്കുന്നു ഞാൻ
അതിനുള്ളിൽ നീയെന്ന സൂര്യനെ
ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കണം
പകൽ പെട്ടന്ന് രാത്രിയാകും
എന്റെ മെയ്യോട് ചേർന്ന്, നിന്റെ
ചൂടൻ മഞ്ഞവെളിച്ചം തണുത്ത് നിറം മാറും
ഇതളുകൾക്കിടയിലൂടെ പച്ചയും നീലയും
മിന്നാമിനുങ്ങുകളായ് പുറത്തുകടക്കും
വെളിച്ചമില്ലാത്തതിനാൽ മറ്റെല്ലാ
സൂര്യകാന്തികളും കണ്ണടച്ചു തന്നെയിരിക്കും
ഞാൻ മാത്രം രാത്രിയിലും വിരിയും
എല്ലാ മിന്നാമിന്നികളും
എന്റെയുടൽ ചേർന്നു പുൽകും
5 comments:
സൂര്യന്റെ ചൂട് സഹിക്കുമോ
എല്ലാറ്റിന്റെയും ആഗ്രഹം കൊള്ളാം...!!
സ്വാര്‍ത്ഥതയല്ലേ എല്ലാം....
ആശംസകള്‍
കാന്തിയുടെ മോഹം കൊള്ളാം
New Gen Sunflower..
nice poem
Post a Comment