Trending Books

Monday, 6 October 2014

നിന്റെ രണ്ട് ചിത്രങ്ങൾ














നിന്റെ രണ്ട് ചിത്രങ്ങൾ

നീ കൂടില്ലെന്നാരാണ് പറഞ്ഞത്
ഇന്നലെപ്പോലും കിട്ടി  നിന്റെ രണ്ട് ചിത്രങ്ങൾ

നിന്റെ കവിളുകളുടെ ശോണിമ
എന്റെ സ്നേഹവാക്കുകളിൽ വീണിട്ടല്ല
ഇതെല്ലാമെന്റെ സ്വാഭാവിക നിറമെന്ന്
ചൊല്ലി നീ കവിൾ വീർപ്പിച്ചു നിൽക്കുന്ന ഒന്ന്

ആകാശം അതിരിട്ടൊരു തടാകക്കരയിൽ
അത്രയും വിചിത്രമായ പുല്ലുകൾക്കിടയിൽ
അതിലേറെ വിചിത്രമായ വേഷവിധാനത്തിൽ
യാത്രചൊല്ലി തടാകപ്പുറത്തൂടെ, അത്രമേൽ 
സ്വാഭാവികമായ് നടന്നു പോയ മറ്റൊരു നീ
ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കുന്നത്..

നീ കൂടില്ലെന്നാരാണ് പറഞ്ഞത്
ഇന്നലെപ്പോലും കിട്ടി  നിന്റെ രണ്ട് ചിത്രങ്ങൾ
എന്റെ സ്വപ്നത്തിന്റെ രണ്ട് സ്ക്രീൻ ഷോട്ടുകൾ..

6 comments:

ajith said...

മനോഹരചിത്രങ്ങളാണ് രണ്ടും!!

Unknown said...

കൊളളാം

Muralee Mukundan , ബിലാത്തിപട്ടണം said...

നീ കൂടില്ലെന്നാരാണ് പറഞ്ഞത്
ഇന്നലെപ്പോലും കിട്ടി നിന്റെ രണ്ട് ചിത്രങ്ങൾ
എന്റെ സ്വപ്നത്തിന്റെ രണ്ട് സ്ക്രീൻ ഷോട്ടുകൾ..

പട്ടേപ്പാടം റാംജി said...

സ്വപ്നത്തിന്റെ സ്ക്രീൻ ഷോട്ടുകൾ

Cv Thankappan said...

സ്വപ്നത്തിലുമുണ്ടാരൂപം!

ഹന്‍ല്ലലത്ത് Hanllalath said...

തുടക്കത്തിലെ രണ്ടു വരികൾ
മികച്ചതാണ്.

തുടർന്ന് വന്നത്
അതിനെ പിന്പറ്റിയില്ല
എന്ന് തോന്നി