Trending Books

Sunday, 19 January 2014

ജയിംസ് എന്ന അപ്പൻ










കുറച്ചുനാൾ കഴിയുമ്പോൾ 
നീ അച്ഛനാവും, സ്നേഹമാവും, 
പിന്നെയും അപ്പനാവും..
കുഞ്ഞിന്റേം അമ്മയുടേയും അപ്പനാവും..

നീ പാലു കൊടുക്കും.. 
നിനക്ക് ഉറക്കത്തിലും ചെവി കേൾക്കും.. 
അപ്പന്റെ പൊന്നേയെന്ന് കുഞ്ഞിനേയും, 
എന്റെ പെണ്ണേയെന്ന് 
ഭാര്യയേയും വിളിക്കും.. 
അപ്പനാണെന്ന അഹങ്കാരം 
നീ ലോകത്തോട് പറയും.. 
നീ കാലത്തെക്കുറിച്ചും 
കുഞ്ഞിന്റെ ശബ്ദത്തെക്കുറിച്ചും, 
ചിരിയെക്കുറിച്ചും ആലോചിക്കും...
അപ്പനായെന്ന് നിന്നോട് തന്നെ പറയും.. 


കുഞ്ഞ് രാത്രിയിൽ 
നിർത്താതെ കരയും..
നീ വേവലാതിപ്പെടും..
ഇതിനൊന്നും ഉറക്ക-
മില്ലേയെന്ന് ദേഷ്യപ്പെടും.. 

നീ അപ്പനാണെന്ന് 
ലോകം നിന്നോട് പറയും


6 comments:

ajith said...

ജെയിംസ് ഇത് വായിച്ചുവോ?

Cv Thankappan said...

ജയിംസേ മോനെ നീ അപ്പനായെടാ...!
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഓര്‍മ്മയുണ്ടാവണം.

Jessy said...

നിനക്ക് ഉറക്കത്തിലും ചെവി കേൾക്കും...
how true.. however, I thought it is a maternal instinct...

സൗഗന്ധികം said...

ഒരപ്പൻ ജനിക്കുന്ന വിധം.

നന്നായി എഴുതി

ശുഭാശംസകൾ.....

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്നാ അപ്നാ
ഇങ്ങനെയാണെല്ലാവരും അപ്പനാകുന്നത് ...!