ഒരു നഗരത്തിന്റെ നിശ്ചലതയുടെ
നടുവിലേക്ക് ഒരു തൂവൽ പതിക്കുന്നു
3011 എന്നൊരു നമ്പർ കുറിക്കപ്പെടുന്നു
കുടിലുകൾ, ബംഗ്ളാവുകൾ,
ഫ്ളാറ്റുകൾ, വില്ലകൾ
പലവലുപ്പത്തിലുള്ള
ചതുരക്കൂടുകളിൽ നിന്ന്
പുറത്തുപോയി തിരികെയെത്താത്ത-
യേതോ പെൺകിളിയുടെ
നിറമറ്റ തൂവലുകളിലൊന്ന്
പുറത്തേക്ക് പോകുന്നത് കണ്ടവരുണ്ട്
പുറത്തേക്കിറങ്ങുന്നത്
കാത്തുകാത്തിരുന്നവരുണ്ട്
വിശപ്പുമൂത്തൊരു കരിമ്പൂച്ച
കടിച്ചുപറിച്ചതിന്റെ ബാക്കിയാവാം
നഗരനടുവിൽ കുഴികുത്തി കാത്തിരുന്ന
കുഴിയാനയുടെ കെണിയിൽ പെട്ടതാവാം
ആകാശത്തിന്റെ വിശാലതയിലേക്ക്
പറന്നുപോയപ്പോൾ വീണതാവാം
തൂവലുകൾ പെറുക്കിപ്പെറുക്കി
എണ്ണിമടുത്ത് കുഴിച്ചിടുമ്പോൾ
എല്ലാത്തിനും ഒരേ നിറം, മണം
9 comments:
ജുനു വളരെയധികം ഇഷ്ടപ്പെട്ടു :) അഭിനന്ദനം അറിയിക്കുന്നു :)
നൊമ്പരപ്പെടുത്തുന്ന വരികള്‍
നന്നായിരിക്കുന്നു കവിത
ആശംസകള്‍
Sundaram aayirikkunnu!!! Kaanaathavunna penkuttikale orthu nombarappedunna, adhikaara vargathinte mukham thirikkunna pravanatheye parihasikkunna, chinthippikkunna varikal... Mangalangal!
എല്ലാത്തിനും ഒരേ നിറം, മണം
നന്നായി
നമ്പറുകള്‍
നന്നായിരിക്കുന്നു....എവിടെ നിന്ന് വന്നാലും എന്ത് കാരണത്താലാണ് വന്നതെന്നാലും അവൾ ഇവിടേക്കെത്തുന്നു.
ഈ കവിതയിൽ നമ്മളുടെ പെങ്ങന്മാരുടെ വേദന കാണാം കൂട്ടുകാരാ....
Pain'tastic .
Pain'tastic .
തൂവലുകൾ പെറുക്കിപ്പെറുക്കി
എണ്ണിമടുത്ത് കുഴിച്ചിടുമ്പോൾ
എല്ലാത്തിനും ഒരേ നിറം, മണം
Post a Comment