Trending Books

Saturday, 17 August 2013

രാത്രി ഒമ്പതര കഴിഞ്ഞാൽ














രാത്രി ഒമ്പതര കഴിഞ്ഞാൽ 
മറ്റൊരു ലോകത്തിലേക്ക് ഒറ്റപ്പോക്കാണ് 
എത്ര വത്യസ്തമാണ് 
എത്ര വിവരണാതീതമാണ് 

പെട്ടന്ന് വളരെ പെട്ടന്ന് തന്നെ 
വെയിലത്താണ് മരുഭൂമിയിലാണ് 
സ്വർണ നാഗമാണ് 
വെട്ടിത്തിളങ്ങുന്നത് (തിളയ്ക്കുന്നത്) 
എന്റെയുടൽ തന്നെയാണ് 
മണലേത് ഉടലേതെന്നറിയാതെ 
എത്രപേർ വന്ന് വീണിട്ടുണ്ട് 
ഇരകളെ കാത്തുകാത്ത് മടുത്തപ്പോൾ 
ഇഴഞ്ഞ പാടുകളാണ് 
പുറകിൽ ചിലർക്ക് മാർഗ്ഗരേഖയായിരിക്കുന്നത് 


പെട്ടന്ന് വളരെ പെട്ടന്ന് തന്നെ 
ചുറ്റും വെള്ളമാണ്, കടലിന്നടിയിലാണ് 
അടിയിലെന്നാൽ അടിത്തട്ടിലാണ് 
മണൽ നീലയാണ് 
അതിൽ ചടഞ്ഞു കിടക്കുന്ന കണവയാണ് 
അതി ഭീമൻ കണവ 
മുപ്പതടി നീളമുള്ള കൈകൾ വിടർത്തി 
വെള്ളത്തിൽ പിയാനോ വായിക്കുകയാണ് 
ആ ശബ്ദമാണ് തിരയിളക്കമായ് 
തലയിൽ ഇടയ്ക്കിടെ ഓളം തുള്ളുന്നത് 


പെട്ടന്ന് വളരെ പെട്ടന്ന് തന്നെ 
ഇരുട്ടാണ് പച്ചയിരുട്ട് 
കൊടും കാടാണ് 
ഏറ്റവും മുകളിലായ് കാണുന്നത് 
എന്റെ തലയാണ് 
എത്തി നോക്കുന്നത് ഞാൻ തന്നെയാണ് 
എത്തിപ്പിടിക്കാൻ, കെട്ടിപ്പിടിക്കാൻ പറ്റാത്ത വിധം 
കയ്യിലൊതുങ്ങാതെ നിൽക്കുന്നത് 
എന്റെ തടിയാണ് 
എന്തൊരു തേക്കെന്ന് ചൊല്ലി കത്തി വെയ്ക്കുന്നത് 
എന്റെ കടയ്ക്കൽ തന്നെയാണെന്ന് 
ചെറു ചൂടുള്ള നനവ് പറയുന്നുണ്ട് 
ചോരയിറ്റു വീഴുന്ന നടപ്പുചാൽ പറയുന്നുണ്ട് 

രാത്രി ഒമ്പതര കഴിഞ്ഞാൽ 
മറ്റൊരു കാലത്താണ് 
മറ്റൊരു ലോകത്ത് തന്നെയാണ്

12 comments:

Unknown said...

ഏറെ നാളുകൾക്കു ശേഷം .... ഏറെ ചിന്തിപ്പിക്കുന്ന ..... ഒരു കവിത.. നന്ദി ജുനു....

ajith said...

ഒമ്പതരയ്ക്കാ കുങ്കുമപ്പൂവ്
മറ്റൊരു ലോകത്തായിപ്പോകും!

സൗഗന്ധികം said...

പുതിയ ലോകത്തിന്റെ പോക്ക് കണ്ടിട്ട്,'രാവിലെ ഒമ്പതര കഴിഞ്ഞാ'ലെന്നു പാടിയാലും അതിശയോക്തിയാകില്ലെന്നു തോന്നുന്നു.!! അത്ര വ്യത്യസ്തമാ,വിവരണാതീതമാ ഇക്കാലത്തെ കോലങ്ങൾ. ഹ..ഹ..ഹ..

നന്നായി എഴുതി.



ശുഭാശംസകൾ...

റിനി ശബരി said...

ഈയിടയായിട്ട് , രാത്രി ഒമ്പതരക്ക് മുന്നേ ഉറങ്ങുമല്ലേ ..
ചില സ്വപ്നങ്ങള്‍ , ചിലപ്പൊഴിങ്ങനെയൊക്കെയാണ്
മയക്കത്തിലും ആഗാദ നിദ്രയിലും , തലയിലൊരു ഓളം പൊലെ ..
ചിന്തകളിലേക്ക് അവയെ കടത്തി കൊണ്ട് വരാന്‍ സാധിക്കുന്നുണ്ടല്ലൊ
അതു നല്ല കാര്യം തന്നെ , ഞാന്‍ കാണുന്നതൊക്കെ മറന്നു പൊകാറാ പതിവ് .
ഇനിയവ ഇരുട്ടിന്റെ നേരുകളാണേല്‍ .. കണ്ണിന്റെ കാഴ്ചകളാണേല്‍
അകലേ ഒരു മഴയുണ്ട് നീയേത് , ഞാനേതെന്ന് വേര്‍തിരിക്കാനാകാതെ ..സ്നേഹം സഖേ

Cv Thankappan said...

കടക്കല്‍ കത്തിവെക്കുന്ന കത്തിവേഷങ്ങള്‍
വിഹരിക്കുന്ന മുഹൂര്‍ത്തങ്ങള്‍....
ചിന്തിപ്പിക്കുന്ന കവിത.
ആശംസകള്‍

Unknown said...

..............)-

ആശംസകള്‍..............

മൻസൂർ അബ്ദു ചെറുവാടി said...

ഞാനിന്നലെ രാത്രി ഒമ്പതരക്ക് ശേഷം എവിടായിരുന്നു....?
ഏതാണ്ട് ഇതുപോലെയൊരു ലോകത്ത് .
നന്നായി ജുനൈത്

ബഷീർ said...

പുതു ലോകത്തെ കുറിച്ചാണു കവിതയെന്ന് മനസിലാക്കി.. !

C J Jithien said...

ഒന്പതരയ്ക്ക് ശേഷം വീണ്ടും ഒറ്റയ്ക്ക് .....ഇഷ്ടം ട്ടാ

AnuRaj.Ks said...

മനസ്സിലായില്ല...സത്യമായും

Satheesan OP said...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഒമ്പതരകഴിഞ്ഞാൽ ഞാനും പാമ്പാ ഇഴയും ,ഇരപിടിക്കും ,...,...,...