Trending Books

Sunday 30 December 2012

കമ്പിക്കഥ



              





വാളകത്തു നിന്നും ന്യൂ ഡൽഹിയിലേക്ക് 
ഒരു കമ്പിവടി ബസ്സ് കയറുന്നു ;
പിന്നിലൂടെ കയറി ,
മുന്നിലൂടെയിറങ്ങുമ്പോൾ 
ഒരു ജീവൻ കയ്യിൽ പിടിച്ചിട്ടുണ്ട്, 
പുറംതോടിലെ ചോര തുടച്ച് 
ജീവനും കൊണ്ട് സിംഗപ്പൂരു വരെ പറന്ന് 
അതവിടെയിട്ട് തിരികെ വരുമ്പോൾ 
വാളകത്താരെയും കണ്ടില്ല 
ഡൽഹിയിൽ ,
ആലയിൽ വെച്ചേ ഉരുക്കിക്കളയേണ്ടുന്ന 
അഞ്ച് പാഴ്ക്കമ്പികൾ !


14 comments:

കൊമ്പന്‍ said...

ഒട്ടും കമ്പി യല്ലാത്ത ഒരു കമ്പി കഥ
അതെ ഒരു കഥന കഥ

Muralee Mukundan , ബിലാത്തിപട്ടണം said...

വല്ലാതെ കമ്പനം കൊണ്ട ഈ കമ്പിക്കഥയിൽ
വളരെയധികം കാമ്പുണ്ട് കേട്ടൊ ജൂനിയാദ്

jayanEvoor said...

കമ്പികൾ കയറണ്ടതെ വേറെ ചിലരുടെ, വേറെയിടങ്ങളിലാണ്...!

എന്തൊരു കാലം!

ajith said...

കൊല്ലുകയാണ് വേണ്ടത്...പരസ്യമായി

പട്ടേപ്പാടം റാംജി said...

പാഴ്ക്കമ്പികള്‍ക്ക് പാലും പഴവും നല്‍കുന്ന നാട്ടില്‍ മറ്റെന്തു പറഞ്ഞിട്ടും കാര്യമില്ല.!!

G.MANU said...

കമ്പി തന്നെ പ്രശ്നം....

Unknown said...

Kambi kambi thanne

പ്രവീണ്‍ കാരോത്ത് said...

കമ്പിക്കഥയില്‍
പ്രകമ്പിതമായിതാ
ഇമ്പമുള്ളായിരം
കനിവാര്‍ന്നവര്‍
കുംഭക്കടിയിലെ
കമ്പൊടിചീടെണ്ട
കൊല്ലും കൊലയും
കൊതിച്ചിടെണ്ട
കാമ്പിലുറങ്ങുന്ന
കാമവെറിയരെ
കാടും കടലും
കടത്തിടെണം!

Nassar Ambazhekel said...

ആലയിൽവച്ചേ ഉരുക്കിക്കളയേണ്ട
പാഴ്ക്കമ്പികൾ..

Manoraj said...

ഒന്നും പറയുന്നില്ല..

സന്തോഷ്‌ പല്ലശ്ശന said...

സിങ്കപ്പൂരില്‍ വച്ചാണ് അവള്‍ മരിച്ചത് എന്നത് സത്യമാണെങ്കില്‍ അത് അവള്‍ നടത്തിയ പ്രതിഷേധമാണ്. ഈ നശിച്ച മണ്ണിനോടുള്ള പ്രതിഷേധം.

AnuRaj.Ks said...

കമ്പിയായാലും, ഈര്ക്കാലായാലും വില്ലത്തരം കാണിച്ചാല് കുത്തിയൊടിച്ചു കളഞ്ഞേക്കണം.....

drpmalankot said...

കമ്പിക്കഥ ശരിക്കും ഒരു കദനകഥ തന്നെ. കമ്പികളെ ചൂടാക്കി അടിച്ചു ഷേപ്പ് മാറ്റണം.
ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

സൗഗന്ധികം said...

ശുഭാശംസകൾ.....