Trending Books

Saturday, 2 June 2012

നൂൽപ്പാലം


             








ആത്മഹത്യ ചെയ്യാൻ തുടങ്ങുമ്പൊഴേക്കും 

മരിയ്ക്കില്ലായിരിക്കും എന്നൊരു 
പ്രതീക്ഷയുടെ നൂൽപ്പാലം പൊങ്ങാറുണ്ട്..

കാലുവെയ്ക്കുന്ന സ്റ്റൂളു തെന്നി, 
തെളിഞ്ഞു തടിച്ച ഞരമ്പുകമ്പിയിൽ  
മിന്നലുപോലെ പാഞ്ഞൊരു 
ബ്ളെയ്ഡിന്റെ മൂർച്ചയിൽ,  
ഒരു ശ്വാസകോശ ബലൂൺ പൊട്ടി 
കുമിള നുരയുന്നൊരു പുഴയിൽ  
അവരറിയാതെതന്നെ പാലം തകരാറുണ്ട്..

ജീവനോടെയും അല്ലാതെയും 
ഞങ്ങളിലൊരുപാടു പേരങ്ങനെ മരിച്ചിട്ടുണ്ട്..

9 comments:

Manoraj said...

അയ്യോ ചേട്ടാ ചാകല്ലേ.. അയ്യോ ചേട്ടാ ചാകല്ലേ എന്ന് വിളിച്ച് കരയാന്‍ ആരുമുണ്ടായെന്ന് വരില്ലട്ടോ :) പഴയകാലമൊന്നുമല്ല:):)

Nassar Ambazhekel said...

:( Dumu
:( Dumu

പട്ടേപ്പാടം റാംജി said...

ആത്മഹത്യ ചെയ്യാൻ തുടങ്ങുമ്പൊഴേക്കും
മരിയ്ക്കില്ലായിരിക്കും എന്നൊരു
പ്രതീക്ഷയുടെ നൂൽപ്പാലം പൊങ്ങാറുണ്ട്..

നൂല്‍പ്പാലം നന്നായിരിക്കുന്നു.
"അവരറിയാതെതന്നെ പാലം തകരാറുണ്ട്"
ഉഷാറായി.

മുകിൽ said...

അങ്ങനെ ഒരു പ്രതീക്ഷയുണ്ടാവുമോ ആത്മഹത്യക്കൊരുങ്ങുമ്പോള്‍...?

Unknown said...

കാലുവെയ്ക്കുന്ന സ്റ്റൂളു തെന്നി ഈ വരി ഒഴിച്ച് നിര്‍ത്തിയാല്‍ കവിത നന്നായി ....

റിയ Raihana said...

ആത്മഹത്യാ മരിക്കണം എന്നുള്ളത് കൊണ്ടല്ലേ ചെയ്യുന്നത്

ഫൈസല്‍ ബാബു said...

ശ്വാസം പോകുന്ന അവസാന നിമിഷം മരണ വേദന മുറുകുമ്പോള്‍ ഒരു പക്ഷെ ചിന്തിക്കുമായിരിക്കാം വേണ്ടിയിരുന്നില്ല എന്ന്

A said...

ഒരു സംശയം ഇപ്പോഴും ബാക്കി കാണും
വരികള്‍ നന്നായി

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ മരണത്തിന് മുമ്പും ഒരാശ്വാസം..!