എത്ര നിറങ്ങൾ ചേർത്ത്
തുന്നിയതാണീ ജീവിതം?
ഇരുണ്ടു മൂടും വരെ
ഒരു നീല വാനം,
കാടിളകി മൂക്കിൽ തൊടും വരെ
ഒരു പച്ച മരം,
വീട്ടുപേരിൽ ഞെളിയും
ഒരു മഞ്ഞ മുഖംഇരുണ്ടു മൂടും വരെ
ഒരു നീല വാനം,
കാടിളകി മൂക്കിൽ തൊടും വരെ
ഒരു പച്ച മരം,
വീട്ടുപേരിൽ ഞെളിയും
ഹാ ! എത്രമേൽ സാമ്യം
നിൻ പുറംനിറം
അന്തർലീനം
പശിമയേറും ചിതൽപുറ്റ്
പലിശപ്പടം വിടർത്തി
പാതി വെന്ത വീട്
വീട്ടിൽ,
മായാത്ത തവിട്ടു ചിതൽ രേഖയായ്
പല മുഖം,മണം, കൊതി...
കൂടെ കിടന്നതിൻ പനി..
മറവിയുടെ സൂചിയിൽ കൊരുത്തിണ-
ചേർത്തയെത്ര നിറങ്ങൾ പിന്നെയും
അന്തർലീനം
പശിമയേറും ചിതൽപുറ്റ്
പലിശപ്പടം വിടർത്തി
പാതി വെന്ത വീട്
വീട്ടിൽ,
മായാത്ത തവിട്ടു ചിതൽ രേഖയായ്
പല മുഖം,മണം, കൊതി...
കൂടെ കിടന്നതിൻ പനി..
മറവിയുടെ സൂചിയിൽ കൊരുത്തിണ-
ചേർത്തയെത്ര നിറങ്ങൾ പിന്നെയും
എല്ലാ നിറവും ചേർന്ന്
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാർത്തിടാം..
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാർത്തിടാം..
പടക്കടപ്പാട് : ഗൂഗിള്‍ തന്നെ..
32 comments:
നിറങ്ങള്‍ തൊങ്ങലു ചാര്‍ത്തിയ ഒരു കവിത.
ബീച്ചിനു ശേഷം മറ്റു ചില വിഷ്വലുകള്‍.... നന്നായി ഇക്കാ.
എത്ര നിറങ്ങള്‍ ചേര്‍ത്ത്
തുന്നിയതാണീ ജീവിതം?
നന്നായി .
ആശംസകള്‍
വളരെ നന്നായിട്ടുണ്ട്.....
എല്ലാ നിറവും ചേര്‍ന്ന്
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാര്‍ത്തിടാം..
കറുത്ത് പോകാതെ നോക്കാം അല്ലെ.
എനിക്കത്ര കത്തിയില്ല ജുനു..:(
നിറങ്ങള്‍, നിറഭേദങ്ങള്‍, ഓര്‍മ്മകള്‍. കവിത നന്നായി
ചില വരികള്‍ നന്നായിട്ടുണ്ട് ..:)
പ്രിയ മനോ..
മനുഷ്യരെ കുറിച്ചാണ്..പ്രവാസികളെ കുറിച്ചാണ്
എത്ര നിറങ്ങളുണ്ട് അവനു,തിരിച്ചറിയുന്നിടം വരെ..
ആകാശം നീലയാണ് ഇരുണ്ടു മൂടും വരെ ,കാടിന് അകത്തു കടക്കും വരെ അതൊരു പച്ച മരമാണ്,പുറംപൂച്ചിന്റെ
മഞ്ഞ പൊള്ളത്തരം..പക്ഷെ ഉള്ളില്‍ അവനു എന്തെല്ലാമാണ് ..പകുതിയായ വീട്..ബാക്കി വീട്ടുകാര്‍ ..ചിതല് രേഖ പോലെ എത്ര നിറങ്ങളാണ് ഓര്‍മ്മയില്‍..
പക്ഷെ എല്ലാ നിറത്തില്‍ നിന്നും പുറത്തു വരുന്ന തനി നിറം എന്തായിരിക്കും? കറുപ്പ് ...
തനി നിറം പുറത്താകും വരെ കൂട്ടത്തില്‍..അത് കഴിഞ്ഞാല്‍ പുറത്ത്..
രമേശ് ഭായ് ബാക്കിയില്‍ കത്രിക വെക്കാം...ഹ ഹ ..
പ്രിയരേ സംവേദനം പരാചയപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നു...
കവിത കുറച്ചു മനസിലായി, junaith ന്റെ കമന്റ് കൂടി വായിച്ചപ്പോള്‍ മുഴുവനും പിടികിട്ടി... :) ആശംസകള്‍...
നമ്മളെല്ലാം ജീവിതത്തിന് മനോഹാരിതവരുത്തുവാൻ എല്ലാനിറങ്ങളുമെടുത്ത് വാരിപ്പൂശി സ്വന്തം ജീവിതങ്ങൾ കറൂപ്പിക്കുകതന്നെയാണല്ലോ അല്ലേ ..ഭായ്
...എല്ലാ നിറവും ചേര്‍ന്ന്
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാര്‍ത്തിടാം..
ഈവരികളാണേറെയിഷ്ടായത്..
കുറച്ചുകൂടിവ്യക്തമാക്കിയിരുന്നെങ്കില്
പിന്നീടൊരു വിവരണത്തിന്റെ ആവശ്യം വേണ്ടിവരുന്മായിരുന്നോ..?ശ്രദ്ധിക്കുമല്ലോ അല്ലേ.
എഴുത്തിഷ്ട്ടപ്പെട്ടു
ഒത്തിരിയാശംസകള്‍..!!
വളരെ അനായാസം സംവേദിക്കുന്നുണ്ട് ഈ കവിത എന്നാണ് എന്റെ അനുഭവം.
പല ജീവിതാവസ്ഥകളേയും അതിന്റെ പരുപരുക്കനായ യാഥാര്‍ത്ഥ്യങ്ങളേയും കവി അനാവരണം ചെയ്യുന്നു.
"എല്ലാ നിറവും ചേര്‍ന്ന്
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാര്‍ത്തിടാം.."
ചുവന്ന നിറത്തിന്റെ കാര്യവും, വെള്ള നിറത്തിന്റെ കാര്യവും പറഞ്ഞില്ല :-)
അതല്ലേ ജുനൈത്തെ ഏറ്റവും പ്രധാനം...
വീട്ടുപേരില്‍ ഞെളിയും
ഒരു മഞ്ഞ മുഖം.
ഞെളിയും എന്ന് തന്നാണോ?
""""മറവിയുടെ സൂചിയില്‍ കൊരുത്തിണ-
ചേര്‍ത്തയെത്ര നിറങ്ങള്‍ പിന്നെയും""""
നന്നായി, ഓരോ വരിയും.
ലിപി വായനയ്ക്ക് നന്ദി..
മുരളിയേട്ടാ ജീവിതം കറുത്ത് പോകാതെ കാക്കാം ആല്ലേ..
പ്രഭന് സ്വാഗതം ,വായനയ്ക്ക് നന്ദി..വിശദീകരിച്ചു എഴുതിയാല്‍ പിന്നെ കവിത എന്ന് വിളിക്കാന്‍ പറ്റുമോ?
സന്തോഷേ സന്തോഷം
ഹഹ്ഹ ചാണ്ടീസ്...
പുറന്തള്ളപ്പെടുന്ന നിറങ്ങളുടെ കാര്യം മിണ്ടിയിട്ടില്ല...
എന്ന് തന്നെയാണ് കുമാരേട്ടാ ...
കേട്ടിട്ടില്ലേ ഞെളിഞ്ഞ മുടിയുള്ള ചുരുണ്ട് നടക്കുന്ന ടീച്ചര്‍ എന്ന്...അല്ലെങ്കില്‍ ചുരുണ്ട മുടിയുള്ള ഞെളിഞ്ഞു നടക്കുന്ന ടീച്ചര്‍..ബോത്ത് ആര് മാത്തമാറ്റിക്സ്
ഷൈജു,സലാം.ചെറുവാടീ, നിര്‍മ്മല്‍ ഖാന്, റാംജി,ഷമീര്‍ നല്ല വായനയ്ക്ക് നന്ദി.
നന്നായി .
ആശംസകള്‍
എല്ലാ നിറവും ചേര്‍ന്ന്
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാര്‍ത്തിടാം..
കൊള്ളാം
നിറങ്ങള്‍ക്ക് ഭേദമുണ്ട്!
നിറഭേദങ്ങള്‍ മനസ്സിലാക്കി ജീവിതയാത്ര തുടരാം,
ജീവിത വിജയത്തിനായ്!
കൊള്ളാം, നിറങ്ങളുടെ ഈ തീച്ചിത്രം.
സങ്കട ഹരജി കൊള്ളാം ഭായീ.
( >> പല മുഖം,മണം, കൊതി...
കൂടെ കിടന്നതിന് പനി.. <<
ഇതിലെ പനി ശ്രദ്ധിക്കണം.
തക്കാളിപ്പനിയോ അതോ ചിക്കുന്‍ ഗുനിയയോ?
എലിപ്പനിയോ അതല്ല സാദാ പനിയോ?)
ജുനൈത് ..കവിത കൊള്ളാം ............അവസാന വരി വല്ലാതെ ഇഷ്ട്റെപെട്ടു .....
നന്ദി മൊയ്തീന്..
രവീണ രവീന്ദ്രന് : നന്ദി, സ്വാഗതം
നിശാ സുരഭി : തീര്‍ച്ചയായും നല്ല നിറങ്ങള്‍ നിറഞ്ഞതാകട്ടെ എല്ലാ ജീവിതങ്ങളും
നന്ദി ശശികുമാര്‍
ഈ പനികളൊന്നുമല്ല കണ്ണൂരാനെ രാപ്പനി....രാപ്പനിയാണ് പനി..കൂടെ കിടന്നതിന് പനി
ഡ്രീംസ് താങ്ക്സ്
എത്ര നിറങ്ങള്‍ ചേര്‍ത്ത്
തുന്നിയതാണീ ജീവിതം?
ഇരുണ്ടു മൂടും വരെ
ഒരു നീല വാനം,
കാടിളകി മൂക്കില്‍ തൊടും വരെ
ഒരു പച്ച മരം,
വീട്ടുപേരില്‍ ഞെളിയും
ഒരു മഞ്ഞ മുഖം.
ഹാ ! എത്രമേല്‍ സാമ്യം
നിന് പുറംനിറം
നല്ല ഭാവന
ഭാവുകങ്ങള്‍
വര്‍ണ്ണങ്ങള്‍ നിറഞ്ഞ ജീവിതത്തെ വര്‍ണ്ണിച്ചത് നന്നായ്യിരിക്കുന്നല്ലോ ജുനീ.....
എല്ലാ നിറവും ചേര്‍ന്ന്
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാര്‍ത്തിടാം
നിറങ്ങളെ കുറിച്ച് ഒരു നിറമുള്ള കവിത!! സംഭവം ഇഷ്ട്ടായി ട്ടോ... :)
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
ഇങ്ങോട്ടൊന്നും യഥാസമയം എത്താൻ കഴിയുന്നില്ല. അത് നഷ്ടം തന്നെ! നിറമുള്ള കവിത. നന്നായിട്ടുണ്ട്.
എന്താത്?
എല്ലാവര്ക്കും നന്ദി...
ഈ വർണക്കവിതയുടെ അവസാന വരികൾ വളരെ ഇഷ്ടമായി.
Post a Comment