Trending Books

Thursday, 9 June 2011

നിറഭേദങ്ങൾ













എത്ര നിറങ്ങൾ ചേർത്ത് 
തുന്നിയതാണീ ജീവിതം?
ഇരുണ്ടു മൂടും വരെ
ഒരു നീല വാനം,
കാടിളകി മൂക്കിൽ തൊടും വരെ
ഒരു പച്ച മരം,
വീട്ടുപേരിൽ ഞെളിയും  
ഒരു മഞ്ഞ മുഖം
ഹാ ! എത്രമേൽ സാമ്യം
നിൻ പുറംനിറം

അന്തർലീനം
പശിമയേറും ചിതൽപുറ്റ്‌
പലിശപ്പടം വിടർത്തി
പാതി വെന്ത വീട്
വീട്ടിൽ,
മായാത്ത തവിട്ടു ചിതൽ രേഖയായ്
പല മുഖം,മണം, കൊതി...
കൂടെ കിടന്നതിൻ പനി..
മറവിയുടെ സൂചിയിൽ കൊരുത്തിണ-
ചേർത്തയെത്ര നിറങ്ങൾ പിന്നെയും 

എല്ലാ നിറവും ചേർന്ന്
കറുത്ത് പോകും വരെ
നമ്മളൊന്നെന്നു പറഞ്ഞാർത്തിടാം..


പടക്കടപ്പാട് : ഗൂഗിള്‍ തന്നെ..

Wednesday, 1 June 2011

കാര്‍ണിവല്‍












മൂന്ന് ദിവസത്തെ കാര്‍ണിവല്‍ ,
ത്രിശങ്കുവില്‍ സൈലന്‍സറില്ലാത്ത
ഒരു ബൈക്കിന്റെ കറക്കം
ഒടുക്കത്തെ ഒച്ചയില്‍ 
പാതാളത്തിലേക്ക്‌ ഒരു കുതിക്കല്‍ 
ഒരു നിമിഷത്തില്‍ തിരിച്ചും. 
ഇടയ്ക്ക്,
ശ്വാസത്തിനായ് ഒരു നിര്‍ത്ത് 
പിന്നെ, ഒന്നാഞ്ഞു റെയ്സ് ചെയ്ത്
മരണക്കിണറ്റിലേക്ക് ഒരു 
എയ്റോബിക് ഡൈവ് ..
                          
ഹോ! എന്തൊരാശ്വാസം...
വയറു വേദനക്കിപ്പോള്‍ കുറവുണ്ട്.. 
ശരിക്കും കുറവുണ്ട് . 




പടം : ഗൂഗ്ലിയത്