Trending Books

Saturday, 26 February 2011

ഒരു തെറിച്ച 'കവി'ത


ആകാശ വീട്ടിൽ നിന്നും 
ഭൂമിയിലേക്കുള്ള വഴിയളന്ന്
അലഞ്ഞലഞ്ഞ്
കൈ നീട്ടി നീട്ടി 
കവിത ചൊല്ലിച്ചൊല്ലി 
കുടിച്ച് , പെടുത്ത്, ഭോഗിച്ച് 
മടുത്തു മടുത്ത്
കൈമടക്കിലിരുന്നു ചുളുങ്ങിയ 
കവിതയിൽ നിന്നൊരു 
കവി റോട്ടിലേക്ക് ചാടി 
കൈനീട്ടാതെ മരിക്കുന്നു
വെടിവെച്ചാദരിക്കരുതേ 
സർക്കാരെ എന്ന് പറഞ്ഞിട്ടും
സമയം നോക്കി പിന്നെയും 
വെടിവെച്ചു കൊന്നു