അരുത്, ഇട്ടു പോകരുത്
നിൻ തലയിലീ കീറത്തുണിയിനിമേൽ
സമത്വമാണഖിലം
ഒരേ നിറം
നിന്റെ ഉടുപ്പും പാവാടയും
എല്ലാം മറ്റുള്ളവരുടേതു പോല്‍
ഒരേ നിറം..
ഷൂസും സോക്സും ഒരേനിറം
ഒരേ ബ്രാന്റില്‍ ഞങ്ങള്‍ തരുന്നത്..
തരാത്തതൊന്നു തലയിലണിഞ്ഞു
സമത്വമില്ലാതാക്കരുതൊരിക്കലും
ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക
ഞങ്ങൾ, എത്ര സമത്വപ്പൊതികൾ നൽകിയോർ
വിതുരയിൽ, മധുരയിൽ
ഐസ്ക്രീം തണുപ്പിച്ച ചുവരുകൾക്കുള്ളിൽ
എത്ര സമത്വ പൊതികൾ വിളമ്പിയോർ
എത്രമീൽ ചൊല്ലിത്തന്നതാണ്..
അസമത്വമാണ് നിൻ തട്ടമെന്ന്
ഇനിയാര് കേൾക്കുവാൻ..
എങ്ങിനെ കേൾക്കുവാൻ
ഉടലും തലയും വേറ്തിരിച്ചറിയാതെ
ഒന്നായി നീ കരിഞ്ഞിരിക്കുന്നു
എങ്കിലും,
എങ്കിലും നിന്നോട് അസമത്വമോതി
തരി പോലും കരിയാതെ തട്ടമരികിൽ,
നിൻ തട്ടമരികിൽ
ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക...
28 comments:
ഉടലും തലയും വേര്‍തിരിച്ചറിയാതെ
ഒന്നായി നീ കരിഞ്ഞിരിക്കുന്നു
എങ്കിലും,
എങ്കിലും നിന്നോട് അസമത്വമോതി
തരി പോലും കരിയാതെ തട്ടമരികില്‍,
നന്നയിരിക്കുന്നു
സമയോചിതമായ കവിത...
ഞങ്ങള്‍ മുതിര്‍ന്നവര്‍,ബുദ്ധിയുറച്ചവര്‍
ചൊല്ലിത്തരുന്നത് കേട്ട് കൊള്‍ക
കാട്ടിത്തരുന്നത് കണ്ടു കൊള്‍ക..
തീർച്ചയായും അങ്ങനെ തന്നെ ആവണം.
വളരെ nannaayittund.
മുതിര്‍ന്നവരെ ബഹുമാനിക്കണം. പക്ഷെ അതികമായാല് അവര്‍ തലയിലിരിക്കും മാഷേ..
സമകാലികം.. ധീരം
വരികൾ നന്നയിരിക്കുന്നു നമ്മുടെ സ്വാതന്ത്ര്യം നമുക്ക് ഹനിക്കപ്പെടുന്നതാണൊ സമത്വം ചിന്തിക്കേണ്ട കവിത... ധാരാളം എഴുതാൻ കഴിയട്ടെ ആശംസകൾ
വിധുരയില്‍,മധുരയില്‍ ഐസ്ക്രീം തണുപ്പിച്ച ചുവരുകള്‍ക്കുള്ളില്‍.എത്ര സമത്വ പൊതികള്‍ വിളമ്പിയോര്‍
വളഞ്ഞ വഴിയില്‍ വിളറിയ വിലാപങ്ങള്‍ നമ്മള് ഒന്നിലും തികവുകള്‍ കാണുന്നില്ല
നന്നായിരിക്കുന്നു........
നർമ്മത്തിൽ ചാലിച്ച കവിത
കാലിക പ്രസക്തം.
കാലീകം ജുനൈദ്..
ഞങ്ങളുടെ തട്ടമോ ?
പരിഷ്കൃതസമൂഹത്തിന്റേതാണത്.
നിങ്ങളുടേത് അസമത്വത്തിന്റെയും.
നോ മോര് ക്വസ്റ്റ്യന്‍സ്.
ഞങ്ങള്‍ മുതിര്‍ന്നവര്‍,ബുദ്ധിയുറച്ചവര്‍
ചൊല്ലിത്തരുന്നത് കേട്ട് കൊള്‍ക
കാട്ടിത്തരുന്നത് കണ്ടു കൊള്‍ക..
വലിച്ച് വാരി
പുറത്തെറിയുക നിന്റെ തട്ടം.
പയ്യെ പയ്യെ
നിന്റെ സ്വത്വവും.
രണ്ട് ദിവസം മുമ്പും കണ്ടു പത്രത്തില്‍ തട്ടം വലിച്ച് വാരി പുറത്തെറിഞ്ഞെന്ന്.വരാനിത്തിരി വൈകി.പ്രസക്തമായ പോസ്റ്റ് ജുനൈദ്ക്കാ.അഭിനന്ദനങ്ങള്‍.
നന്നായിരിക്കുന്നു........
എന്റമ്മോ നിങ്ങള്‍ ആള് നോട്ടുകാരനാനല്ലോ മച്ചാ
ചൊല്ലിത്തരുന്നത് കേട്ട് കൊള്കകാട്ടിത്തരുന്നത് കണ്ടു കൊള്‍ക... ഇവിടെ സമത്വം നിങ്ങള്‍ക്കാണ് .ഞങ്ങള്‍ പറഞ്ഞു തരുന്ന വര്‍ഗ്ഗം.
എത്രമേല്‍ ചൊല്ലിത്തന്നതാണ്..
അസമത്വമാണ് നിന് തട്ടമെന്ന്
nannayee...
റ്റോംസ്
റാംജി സര്
അനൂപ്
നൌഷു
കണ്ണൂരാന്‍
ശ്രദ്ധേയന്‍
ഉമ്മുഅമ്മാർ
പാവപ്പെട്ടവന്
പ്രയാണ്‍
കലാവല്ലഭന്‍
മുഫാദ്
മനോരാജ്
ജിപ്പൂസ്
ജിഷാദ്
പരദേശി
ജീവി
ഗീത...
എല്ലാവര്ക്കും ഒരുപാട് നന്ദി..
തട്ടം വേണമോ വേണ്ടേ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കു തീർത്തും നഷ്ടപ്പെട്ടിരിക്കുന്നുവോ?
thattam oru saamuuhika praznamavunnu. nammute echakal mattullavar theerumanikkumbol? zakthamaya kavitha
കാലികപ്രസക്തിയുള്ള കവിത..
മൂർച്ചയുള്ള തൂലിക ഇനിയും ചലിക്കട്ടെ!
തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചിച്ചെടിയ്യേ.....
ആദ്യം ക്ലിക്ക് ആയില്ല , ഒന്നുടെ വായിച്ചപ്പോള്‍ ഒക്കെ കാലപ്രസക്തം ...ബാകി പറയാന്‍ അറിഞ്ഞുകൂടാ :)
:)
വ്യക്തി സ്വാതന്ത്ര്യത്തിനു മേല്‍ "വല്യേട്ടന്" കളിക്കുന്നവര്‍ വിവിധ തരം പൂക്കളുടെ പൂന്തോട്ടം എന്ന ഭാരത സത്വത്തെയാണ് കൊഞ്ഞനം കുത്തുന്നത്.
കവിത ആശയ ഗാംഭീര്യം കൊണ്ട് മനോഹരമായി.
വിധുരയില്‍,മധുരയില്‍
ഐസ്ക്രീം തണുപ്പിച്ച ചുവരുകള്‍ക്കുള്ളില്‍.
എത്ര സമത്വ പൊതികള്‍ വിളമ്പിയോര്‍...
രണ്ടുവെടിക്കുള്ള മര്ന്ന്ണ്ടല്ലേ ഗെഡി....
തകര്‍ത്തു..
വിധുരയില്‍,മധുരയില്‍
ഐസ്ക്രീം തണുപ്പിച്ച ചുവരുകള്‍ക്കുള്ളില്‍.
എത്ര സമത്വ പൊതികള്‍ വിളമ്പിയോര്‍...
രണ്ടുവെടിക്കുള്ള മര്ന്ന്ണ്ടല്ലേ ഗെഡി....
തകര്‍ത്തു..
Post a Comment