നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ
അർത്ഥമില്ലാതെയൊക്കെയും ചെയ്-
തതിലെല്ലാം അർത്ഥം തേടുവോർ,
ആറൊഴുക്കിന് അടിവയർ കലക്കി
മണൽ കോരി പുഴയെ തിന്നവർ
യൂക്കാലി വേരാൽ അതിർത്തി വര-
ച്ചതിൽ തൻ പേരെഴുതി വാങ്ങുന്നവർ
പച്ചയെ അടിവേരറത്ത് നിറം മാറ്റി
താപത്തിന് മാപിനി രസ-
മളവുയർത്തുവാൻ പാടുപെടുന്നവർ
യന്ത്രത്തണുപ്പിൻ കുളിരിൽ ചുരുണ്ട്
ചൂടിനെ പഴിക്കുന്നവർ
നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ
യുക്തിയില്ലാതൊക്കെയും ചെയ്-
തതിലെല്ലാം മുക്തി തേടുന്നവര്‍
അറുപതാണ്ടിൻ പരിചയം പിഴിഞ്ഞ
കുരുന്നു ജീവന്റെ കഥയിൽ രസിച്ച്
കഷ്ടം പറയുന്നവർ
തരം കിട്ടിയാൽ തിരക്കിൽ
ഒരു മുലയും വെറുതെ വിടാത്തവർ
എല്ലാ നിറവും ഒന്നെന്നു ചൊല്ലി
കൈകോർത്ത് വെളുക്കെ ചിരിച്ച്
സ്വവർണ്ണം വിവേചിച്ചു നല്കുവോർ
നിറം നോക്കി തല്ലിച്ചതക്കുവോർ
എണ്ണ തേടി കടലിന്റെ മെയ്യിൽ
കോടികൾ കുഴിച്ചു മൂടുന്നവർ
കിട്ടിയ കക്കയും കണവയും അമൂല്യ-
മെന്നു പാടി പുകഴ്ത്തുന്നവർ
ഒരു തുണ്ട് കയറിൽ തൂങ്ങി നില്ക്കുന്ന;
മുദ്രാവാക്യം വരളിച്ച തൊണ്ടയെ
കൊടി കുത്തി സ്വന്തമാക്കുന്നവർ
പട്ടിണിക്കോലം പ്രദർശന വസ്തുവായ്
ചങ്ങല തീർത്തു വമ്പു കാട്ടുന്നവർ
വിശപ്പേറ്റു ചാകുന്ന വയറിന്റെ രോദനം
കേൾക്കാതെയുണ്ടു നിറയുന്നവർ
എല്ലാം വിധിയെന്ന് ചൊല്ലി
പഴിച്ചു പിഴക്കുന്നവർ
സ്വയം സമാധാനിക്കുന്നവർ
നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ..
സങ്കീർണ്ണമായവർ
അർത്ഥമില്ലാതെയൊക്കെയും ചെയ്-
തതിലെല്ലാം അർത്ഥം തേടുവോർ,
ആറൊഴുക്കിന് അടിവയർ കലക്കി
മണൽ കോരി പുഴയെ തിന്നവർ
യൂക്കാലി വേരാൽ അതിർത്തി വര-
ച്ചതിൽ തൻ പേരെഴുതി വാങ്ങുന്നവർ
പച്ചയെ അടിവേരറത്ത് നിറം മാറ്റി
താപത്തിന് മാപിനി രസ-
മളവുയർത്തുവാൻ പാടുപെടുന്നവർ
യന്ത്രത്തണുപ്പിൻ കുളിരിൽ ചുരുണ്ട്
ചൂടിനെ പഴിക്കുന്നവർ
നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ
യുക്തിയില്ലാതൊക്കെയും ചെയ്-
തതിലെല്ലാം മുക്തി തേടുന്നവര്‍
അറുപതാണ്ടിൻ പരിചയം പിഴിഞ്ഞ
കുരുന്നു ജീവന്റെ കഥയിൽ രസിച്ച്
കഷ്ടം പറയുന്നവർ
തരം കിട്ടിയാൽ തിരക്കിൽ
ഒരു മുലയും വെറുതെ വിടാത്തവർ
എല്ലാ നിറവും ഒന്നെന്നു ചൊല്ലി
കൈകോർത്ത് വെളുക്കെ ചിരിച്ച്
സ്വവർണ്ണം വിവേചിച്ചു നല്കുവോർ
നിറം നോക്കി തല്ലിച്ചതക്കുവോർ
എണ്ണ തേടി കടലിന്റെ മെയ്യിൽ
കോടികൾ കുഴിച്ചു മൂടുന്നവർ
കിട്ടിയ കക്കയും കണവയും അമൂല്യ-
മെന്നു പാടി പുകഴ്ത്തുന്നവർ
ഒരു തുണ്ട് കയറിൽ തൂങ്ങി നില്ക്കുന്ന;
മുദ്രാവാക്യം വരളിച്ച തൊണ്ടയെ
കൊടി കുത്തി സ്വന്തമാക്കുന്നവർ
പട്ടിണിക്കോലം പ്രദർശന വസ്തുവായ്
ചങ്ങല തീർത്തു വമ്പു കാട്ടുന്നവർ
വിശപ്പേറ്റു ചാകുന്ന വയറിന്റെ രോദനം
കേൾക്കാതെയുണ്ടു നിറയുന്നവർ
എല്ലാം വിധിയെന്ന് ചൊല്ലി
പഴിച്ചു പിഴക്കുന്നവർ
സ്വയം സമാധാനിക്കുന്നവർ
നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ..
11 comments:
നാം നമ്മുടെ പേരുകളേക്കാള്‍
സങ്കീര്‍ണ്ണമായവര്‍..
സ്വന്തം പേരുമാത്രമോര്ത്തവര്ക്ക് പേരുപോലും ബാക്കിയില്ലാതെ നിത്യനിദ്ര കൊള്ളേണ്ടിവരും, അതോര്മ്മയില്ലാത്ത മാനവനോട് എന്തു പറയാന്‍...
..ആശംസകള്‍...
this is a good one. i love it. regards
ഇടക്ക് നമ്മളിലേക്ക് നോക്കി വിമര്‍ശിക്കുന്നതും അവശ്യം തന്നെ,
കവിത നന്നായിട്ടുണ്ട്.
കവിത കൊള്ളാം
ജുനൈദ്, കവിത നന്നായി
കവിതയുടെ സാമൂഹിക ഇടപെടല്‍. നന്നായിരിക്കുന്നു.
തികച്ചും സ്വഭാവികവും അതിലേറെ സത്യസന്നവുമായ നമ്മുടെ മേല്‍ വരകള്‍ അഥവ തലവരകള്‍ ലാളിത്യപരം വരച്ചിരിക്കുന്നു സഖാവിനു അഭിവാദനങ്ങള്‍
ഒന്നിനേയും വെറുതെ വിടാത്തവര്‍..
നാം നമ്മുടെ പേരുകളേക്കാള്‍
സങ്കീര്‍ണ്ണമായവര്‍..
കവിത നന്നായെടാ ഗെഡീ
നന്നായി
Post a Comment