Trending Books

Tuesday 18 August 2009

പ്രണയം=സ്വപ്നം=പ്രണയം

സ്വപ്നം കാണുന്നത്
ഒരു ക്രിമിനൽ കുറ്റമല്ല
സത്യം ചെയ്യൂ,
നീ വിഡ്ഢിത്തമൊന്നും കാട്ടുകയില്ലെന്ന്
നിന്റെ വെടിയുണ്ടകൾ
ഇപ്പോഴും യാത്ര ചെയ്യുന്നു

എന്റെ സ്വപ്നത്തിലേക്ക്
അവ കടന്നു പോകരുത്‌
ആരും ആരുടേയും 
സ്വപ്നത്തില്‍ പ്രവേശിക്കയുമരുത്

നിന്റെ സ്വപ്നങ്ങളിൽ
ഒരാത്മാവലയുന്നു;
നിന്നെ ഭയപ്പെടുത്തുന്ന
നിന്റെ പ്രണയം.

പ്രണയം
രണ്ടു പേരുടെ സ്വപ്നം കാണലാണ്
രണ്ടു തലച്ചോറുകൾ
ഒരുമിച്ചു കാണുന്ന സ്വപ്നം;

അതു കൊണ്ടാണല്ലോ
നേരം വെളുക്കുമ്പോൾ
കുമിള പൊട്ടുന്നതും
പ്രണയം ഇല്ലാതാകുന്നതും
സ്വപ്നം നീ മറന്നതും
വെടിയുണ്ടകൾ
പിന്നെയും യാത്ര ചെയ്യുന്നതും...

9 comments:

Unknown said...

വെടിയുണ്ടകള്‍ അങ്ങിനെ പോകുകയല്ല ജുനൈദെ നെഞ്ചില്‍ തറച്ചിറങ്ങുവല്ലെ.

വാഴക്കോടന്‍ ‍// vazhakodan said...

സത്യത്തില്‍ എന്താടാ പ്രശ്നം??
വെടിയുണ്ടയെന്നൊ..സ്വപ്നമെന്നൊ...
കൈവിട്ടു പോയില്ലല്ലൊ അല്ലെ?
പിന്നെ വെടിയുണ്ട അങ്ങിനെ പോകുകയാണെങ്കില്‍ കുഴപ്പമില്ലായിരുന്നു, എവിടെയെങ്കിലും തുളച്ച് കയറുമ്പോഴാ പ്രശ്നം :)

അരുണ്‍ കരിമുട്ടം said...

ആധൂനികമാണോ??

സന്തോഷ്‌ പല്ലശ്ശന said...

രണ്ടുപേര്‍ സ്വപ്നം കണ്ട്‌ സ്വപ്നം കണ്ട്‌ ഇങ്ങിനെ പ്രണയിച്ചു നടക്കുന്ന നാട്ടിന്‍പുറത്തെ കാല്‍പനിക പരിസരമാണ്‌ ജുനൈത്ത്‌ പറയാന്‍ ശ്രമിച്ചത്‌. വെറും സ്വപ്നത്തിലൊതുങ്ങുന്ന പ്രണയമായതുകൊണ്ടുതന്നെ ഒന്നു ഇരുണ്ട്‌ വെളുക്കുമ്പോഴേക്കും പ്രണയം കണ്ണുതിരുമ്മി എഴുന്നേല്‍ക്കുന്നു എല്ലാം ഒരു നീര്‍ക്കുമിളപോലെ അവസാനിക്കുന്നു. ഈ സ്വകാര്യതകളിലേക്ക്‌ പാഞ്ഞുപോകുന്ന പ്രണയഭഗങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ എടുത്തുകാണിക്കാനണ്‌ ജുനൈത്ത്‌ വെടിയുണ്ട എന്ന ബിംബത്തെ അവതരിപ്പിക്കുന്നത്‌. ടൊട്ടലിറ്റിയില്‍ നോക്കുമ്പോള്‍ ബിംബങ്ങള്‍ ശരിയായി കോര്‍ത്തെടുക്കാത്തതും കവിതയെ ചെത്തി മിനുക്കുന്നതില്‍ ജുനൈത്തിന്‍റെ കുഴിമടിയും ഈ കവിതയില്‍ വളരെ വ്യക്തമാണ്‌.

"ഗൊച്ചു ഗള്ളന്‍"

Pongummoodan said...

നീ എന്തിനാ ജുനൈദേ എന്നെയിങ്ങനെ കരയിക്കുന്നത്?

ബുള്ളറ്റ് പ്രൂഫ് പ്രണയത്തിന്റെ ഉടമയ്ക്ക് വെടിയുണ്ടയെ പേടിയോ? ഹും!!

Vinodkumar Thallasseri said...

സന്തോഷിണ്റ്റെ കീറിമുറിക്കല്‍ സഹായിച്ചു. അല്ലെങ്കില്‍ വെടിയുണ്ട എവിടേയും തറക്കാതെ പാഴായിപ്പോകുമായിരുന്നു.

ബിനോയ്//HariNav said...

ഹൊ! വെടുയുണ്ട ദേഹത്ത് കൊള്ളാതെ എസ്കേപ്പ് ആയതായിരുന്നു. അപ്പൊ ദാണ്ടെ സന്തോഷ്‌ഭായി അത് വീണ്ടും തിരിച്ച് വിട്ടിരിക്കണൂ.
ജുനൈദേ ആശംസകള്‍ :)

Junaiths said...

ലവനും ലവളും ഭയങ്കര ലബ്ബ്,
ഇടയ്ക്കു ലവളെ ലവനങ്ങു മടുത്തു..
ലപ്പോള്‍ ലവളെ അങ്ങ് തട്ടിയാലോ എന്നൊരു തോട്ട് ബഡ്ഡി,
എന്നാലല്ലേ വേറൊരെണ്ണത്തിനെ സെറ്റ് അപ്പ് ആക്കാന്‍ പറ്റൂ..
സംഗതി കൊള്ളാം ബട്ട് നമ്മുടെ സ്വപ്നത്തിലേക്ക് വെടിയുണ്ട
പായിച്ചു പോകരുതെന്ന് മറ്റവന്‍ താക്കീത്‌..
ഡേയ് അങ്ങനല്ലടെയ്,
ലപ്പോ പുത്തനൊരെണ്ണം വന്നാലും ഇത് തന്നല്ലെടേ പിന്നീം..
ലതല്ലേ നല്ലത് രാവിലെ ഉണരുമ്പോള്‍ നമ്മള്‍ ഫ്രീ..
സ്വപ്നം പോലെ ഒരു പ്രണയം.
സംഗതി സിമ്പിളല്ലേ..

അരുണ്‍ ചുള്ളിക്കല്‍.-തറക്കണോ?
വായേ-പ്രശ്നം ദാ ലവനാ,ലവന്റെ കയ്യില്‍ തോക്കുണ്ടെന്നു...
അരുണ്‍ കായംകുളം-എന്തോന്ന് ആധുനികം..വെരി വെരി ഓള്‍ഡ്‌..
സന്തോഷ്‌ പല്ലശന-നന്ദ്രി മച്ചാ..എന്റെ കവിതാ സമാഹാരത്തിന്റെ അവതാരിക മച്ചുന്റെ വക..ഓക്കേ അല്ലെ..
പൊങ്ങ്സേ-ഹല്ലാ പിന്നെ,അങ്ങനെ തന്നെ വേണം പ്രണയിക്കാന്‍..
തലശേരി,ബിനോയ്‌-സംഗതികള്‍ സിംപിളാക്കി മുകളില്‍ വിവരിച്ചിരിക്കുന്നു..
സന്ദര്‍ശനത്തിനും,അഭിപ്രായങ്ങള്‍ക്കും നന്ദി.
ആര്‍ക്കും മനസ്സിലാകാഞ്ഞത് എന്റെ തോല്‍വിയായ് കണക്കാക്കുന്നു..എന്നാലും ഇനീം എയുതും,കട്ടായം..

Steephen George said...

പ്രണയം
രണ്ടു പേരുടെ സ്വപ്നം കാണലാണ്
രണ്ടു തലച്ചോറുകള്‍
ഒരുമിച്ചു കാണുന്ന സ്വപ്നം;
ishtayi
panikkaran.blogspot.com ivide njanundu