Trending Books

Sunday, 8 March 2009

ഞാനും നീയും നമ്മളും

ഞാന്‍ :
കുന്നുകളും താഴ്വരകളും താണ്ടി
നിന്നിലെ ഫലം ഞാന്‍ നുകര്‍ന്നു
ഞാനായി നിന്നില്‍ നിറഞ്ഞു
സ്വപ്നങ്ങളിലെ നിറങ്ങളുടെ
അര്‍ത്ഥങ്ങളെ കുറിച്ചു ഞാന്‍ തര്‍ക്കിച്ചു .

നീ :
കൊടുമുടികളും തടാകങ്ങളും കടന്നു
എന്നില്‍ നീ പൊട്ടിത്തെറിച്ചു
നീയായ് എന്നിലലിഞ്ഞു
സ്വപ്നങ്ങളില്‍ നിറങ്ങളുടെ
ആവശ്യതകളില്ലെന്നു നീ വാദിച്ചു

നമ്മള്‍

യാത്രകള്‍ ഹരമായ നാം
കുന്നുകളും,താഴ്വരകളും,
കൊടുമുടികളും,തടാകങ്ങളും
നഷ്ടപ്പെടുത്താതെ പറന്നു
സ്വപ്നങ്ങളിലെ നിറങ്ങളോട്
ഒന്നാകുവാന്‍ കല്പിച്ചു ,
അന്യോന്യം മറന്നു നാം കരഞ്ഞു .