Monday, 22 August 2011

ലൈവ് ടെലികാസ്റ്റ്







വൃദ്ധസദനത്തില്‍ നിന്നും
മരിക്കുന്നതിനു വേണ്ടി മാത്രം
വീട്ടില്‍ കൊണ്ടുവന്നൊരപ്പന്റെ
പ്രി-മരണ - മരണ 
ടെലിക്കാസ്റ്റ് ലൈവ്..

ഇത്ര ചേർച്ചയുള്ളോരുടുപ്പ് 
മുന്‍പെപ്പോളാണിട്ടത്
ഓർമ്മയുണ്ടോ അപ്പാ..?
ഒരു മരുമകൾ മൊഴി..
ദേ നോക്കിയേ,
അപ്പനെ കാണുന്നുവോ ടി.വിയിൽ 
നമ്മളാണ് ആദ്യം 
ഈ ലൈവ് ഷോയിൽ
അപ്പാ, നമ്മളാണാദ്യം..
ഒരു പുത്ര സന്തോഷം..

പ്രാർത്ഥനക്കാരെ ടച്ചപ്പ് 
ചെയ്തൊരു മേയ്ക്കപ്‍മാൻ 
ഫീൽഡ് ക്ലിയർ ചെയ്തൊരു 
ക്യാമറാമാൻ
എന്ത് ഭാഗ്യം, എത്ര സുതാര്യം
അപ്പാ..അപ്പന്റെ അന്ത്യയാത്ര..

കേൾക്കുന്നുണ്ടോ..കേൾക്കുന്നുണ്ടോ..
എപ്പോഴാണ്..?
ഇപ്പോഴാണോ മരിച്ചത്..
എന്നൊരവതാരകയലർച്ചയിലേക്ക് 
ഒരു വിദേശ പുത്രീകരച്ചിൽ   
എം.പി.4 വീഡിയോ ഫോർമാറ്റിൽ 
ഡൌൺലോഡ് ചെയ്യപ്പെടുന്നുണ്ട്
പിൻ നിരയിൽ ആരുംകാണാതെ 
കരച്ചിലടക്കാന്‍ പാടുപെടുന്നൊരു-
കുപ്പി ഗ്ലിസറിനും..

എത്ര ചിലവേറിയാലും
ഇത്രയാഘോഷത്തോടെ..
മരണം ലൈവായിക്കണ്ട്
മരിക്കാന്‍ പറ്റിയല്ലോ 
അപ്പനെന്നൊരു സന്തോഷം 
പങ്കു വെച്ച് നിർത്താം
നമ്മുക്കീ ലൈവ് മരണം..
നന്ദി ചാനലേ..നന്ദി..

13 comments:

  1. (((((((((O))))))))))

    സമകാലിക പടിഞ്ഞാറന്‍ ദൃശ്യം.
    വരുംകാല ഭാരതീയ ദര്‍ശനം.
    ഈ പോസ്റ്റ്‌ ചിന്തോദ്ദീപനം.
    നന്ദി സുഹൃത്തെ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വാക്കുകളില്ല പറയാന്‍......
    ഹൃദയത്തിന്റെ ഭാഷയില്‍ ....
    ചൊല്ലിടട്ടെ ഒരു......
    സുലാന്‍......

    ReplyDelete
  4. സമീപഭാവിയിൽ സംഭവിക്കാൻ പോകുന്നത്

    ReplyDelete
  5. ജുനൂ, ഇത് വളരെ നന്നായിട്ടുണ്ട്. കടുത്ത ആക്ഷേപഹാസ്യം. മുനയൊടിയാത്തത്.. ഇത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

    ReplyDelete
  6. പുതുമയോടെ കാഴ്ച്ചവെച്ചിരിക്കുന്ന ഇതുവരെ ആരും എഴുതാത്ത അന്ത്യയാത്രാമൊഴികൾ...!

    ReplyDelete
  7. Ee adutha kalathu vaayichathil puthumayulla mattoru post. Congrats!!! Othiri ishttamaayi... Ithupolulla postukal aanu njan kooduthal vaayikkan aagrahikkunnathu.

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  8. ഗംഭീരമായി എഴുതി. മനസ്സിനെ മഥിക്കുന്ന വരികള്‍

    ReplyDelete
  9. കാലികം; ആക്ഷേപഹാസ്യത്തിന് നല്ല മുനയും.

    ReplyDelete
  10. chemmanam chackoye orma vannu. athum parayanamallo.

    ReplyDelete
  11. വളരെ നന്നായിട്ടുണ്ട്. ആക്ഷേപഹാസ്യം..ചാനൽ അന്ത്യയാത്രാമൊഴികൾ...!

    ReplyDelete
  12. ഇതിന്റെ ലിങ്ക് ഞങ്ങൾ കഴിഞ്ഞ ആഴ്ച്ചയിലെ ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ടായിരുന്നു കേട്ടൊ ഭായ്
    ദേ..ഇവിടെ
    https://sites.google.com/site/bilathi/vaarandhyam

    നന്ദി.

    ReplyDelete

ajunaith@gmail.com