Monday, 18 October 2010

ഇലക്ഷന്‍










തീണ്ടലും തൊടീലും കഴിഞ്ഞു 
ചീരുവും,കോതയും,കോമുവുമായ്
നമ്പൂരിക്കുട്ടിയുടെ അഭിമുഖം
കൊല്ലം കുറെയായിട്ടും
ഇടത്തൂന്നും വലത്തൂന്നും
വീട് വന്നില്ല
ജോലി വന്നില്ല
മണ്ണ് വീണ ചോറിലെ
മണ്ണ് മാത്രം ബാക്കി. 
എന്ന് ഹരിജവേദനം

പാർട്ടി ചാനലുകൾ,
ചുവന്നതും, പച്ചയും,
രണ്ടും കലർന്നതും,
ദൈവത്തോടടുത്തതും,
അടുക്കാത്തതും
ലൈവായി കാട്ടി..
ഒരു ചാനൽ ഒറ്റക്കും
ബാക്കിയെല്ലാവരും ഒന്നിച്ചും. 

ഇലക്ഷനിങ്ങു വന്നല്ലോ
അല്ലെ കാണാമാരുന്നു.
ചീരുവില്ല,
കോതയും കോമുവുമില്ല
നമ്പൂരിക്കുട്ടിയില്ല
ഒരു ചാനലുമില്ല

നിവേദനം മാത്രം 
അടുത്ത ഇലക്ഷൻ കാത്തിരിക്കും.

11 comments:

  1. പച്ചയായ യാദാര്‍ഥ്യങ്ങള്‍ തന്നെ ജുനൂ.. ഇലക്ഷന്‍ കാലത്ത് മാത്രം വെളുക്കെ ചിരിക്കുന്ന ഇവരോടൊക്കെ എന്ത് പറയാന്‍???

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. തുടര്ക്കഥ പോലെ തെരഞ്ഞെടുപ്പുകള്‍...

    ReplyDelete
  4. കുത്തുമ്പോള്‍ നോക്കണം അല്ലെ...

    ReplyDelete
  5. സത്യത്തിന്റെ മുഖം

    ReplyDelete
  6. suhruthe nannayi nattilillathathu allenkil nammalum ethinte bhagamayene...

    ReplyDelete
  7. നാടിന്റെ നേര്‍ക്കാഴ്ച!

    ReplyDelete
  8. ആരു വന്നാലെന്താ, പോയലെന്താ, കോരന് കഞ്ഞി കുമ്പിളില്‍ തന്നെ..

    ReplyDelete

ajunaith@gmail.com