Monday, 11 July 2016

വരികൾക്കിടയിൽ


വരികൾക്കിടയിലൂടെ എത്ര വേണമെങ്കിലും
വായിച്ചു പോകുന്നവളേ
വിളിക്കരുത് വിളിക്കരുത്
എന്ന വാക്കുകൾക്കിടയിൽ
വിളിച്ചാൽ സംസാരിക്കുമെന്ന്
നീ അറിയാതെ പോയതുകൊണ്ടുമാത്രം
നമ്മുക്കിടയിലെ വാക്കുകളുടെ കാടുണങ്ങി
മൌനത്തിന്റെ മരുഭൂമി വളർന്നിരിക്കുന്നു
ചുട്ടുപൊള്ളുന്നു,
എന്നെങ്കിലും എവിടെയെങ്കിലും
നിന്നിലേക്കുതന്നെ പെയ്യുമെന്ന്
അത്രമേൽ സ്നേഹിച്ചുകൊണ്ട്
നീരാവിയായ് തീർന്നുപോകുന്നു


2 comments:

  1. നമ്മുക്കിടയിലെ വാക്കുകളുടെ കാടുണങ്ങി
    മൌനത്തിന്റെ മരുഭൂമി വളർന്നിരിക്കുന്നു

    ReplyDelete
  2. വിളിക്കാനാണ് മോഹം!

    ReplyDelete

ajunaith@gmail.com