Saturday, 25 June 2016

പൊനോൻ ഗോംബെ, എന്റെ ആദ്യ നോവൽ


എന്റെ ആദ്യ നോവലാണ് പൊനോൻ ഗോംബെ, പേര് വായിച്ച് കണ്ണുതള്ളണ്ട, എന്താണെന്ന് നോവലിന്റെ ആദ്യ അധ്യായത്തിൽ തന്നെയുണ്ട്. അധിനിവേശത്തിന്റെ കഥയാണ്, അധിനിവേശം രാജ്യങ്ങളിലേക്ക് മാത്രമല്ല അവനനവനിലേക്കുമുണ്ട്, സ്വാഭാവിക പ്രക്രിയയാണെന്ന് കരുതി എല്ലാ‍വരും ഒഴിവാക്കുകയാണ് പതിവ്.. അങ്ങനെയല്ല അത്. നമ്മൾ കരുതിയിരിക്കേണ്ടതുണ്ട്.

അപ്പോൾ നോവൽ അടുത്താഴ്ച മുതൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ തുടങ്ങുന്നു. ചിത്രീകരണം ഷാഫി സ്ട്രോക്സ്: എല്ലാവരും വാങ്ങിവായിക്കണം. അഭിപ്രായങ്ങൾ പറയണം. കാത്തിരിക്കുന്നു.

40 തികയും മുൻപേ ഒരു നോവലെങ്കിലും നീ എഴുതണമെന്ന് നിർബന്ധിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഇതു സമർപ്പിക്കുന്നു. നീയിത് വായിക്കുമോയെന്നറിയില്ലെങ്കിലും.

3 comments:


  1. ‘അധിനിവേശം രാജ്യങ്ങളിലേക്ക് മാത്രമല്ല
    അവനനവനിലേക്കുമുണ്ട്, സ്വാഭാവിക പ്രക്രിയയാണെന്ന്
    കരുതി എല്ലാ‍വരും ഒഴിവാക്കുകയാണ് പതിവ്.. അങ്ങനെയല്ല
    അത് - നമ്മൾ കരുതിയിരിക്കേണ്ടതുണ്ട്.‘
    ഈ അധിനവേശ ചരിതം തീർച്ചയായും വാങ്ങി വായിക്കും കേട്ടൊ ഭായ്

    ReplyDelete
  2. പിന്നെ മുമ്പത്തെ

    ‘വിലാസ’ത്തിൽ അഭിപ്രായ പെട്ടി തുറക്കുന്നില്ലല്ലോ

    ReplyDelete
  3. അന്ങനെ നോവലിസ്റ്റുമായി.... അഭിനന്ദനന്ങൾ

    ReplyDelete

ajunaith@gmail.com