Wednesday, 28 May 2014

ചില ചിത്രശലഭങ്ങളുടെ ഉള്ളിലിരുപ്പുകൾ















ഞാൻ നിന്റെ ചിത്രശലഭം
നിന്റെ ചുറ്റും പകർന്നൊഴുകുന്ന
നിറങ്ങളെന്റെ സമ്മാനം
തൊട്ടു നോക്കരുത്, ചിറകടരും

എന്റെയടർന്ന ചിറകിന്റെ
നിറങ്ങളാണ് നിന്റെ കൈ നിറയെ
ചിറകിന്റെ മറവിൽ 
ഞാനൊളിപ്പിച്ച തനിരൂപമാണ് 
നിന്റെ മുന്നിൽ ഉണർന്ന് നിൽക്കുന്നത്

ഉണ്ടക്കണ്ണും, കൊമ്പുകളുമുള്ള
രോമരഹിതമായൊരു പുഴു!

3 comments:

  1. അതെ.
    കാഴ്ച്ചകള്‍ക്കുള്ളില്‍....
    ഇഷ്ടായി.

    ReplyDelete
  2. ഞാനൊളിപ്പിച്ച തനിരൂപമാണ്
    നിന്റെ മുന്നിൽ ഉണർന്ന് നിൽക്കുന്നത്

    ReplyDelete
  3. പുഴുവിനും ഭംഗിയുണ്ട്

    ReplyDelete

ajunaith@gmail.com