Tuesday, 4 March 2014

വിത്ത്















കല്ലറകളുടെ കാവലില്ലാതെ 
എന്നെയും നിന്നെയും 
വിത്തുകളെ പോലെ 
വെറും മണ്ണിൽ 
കുഴിച്ചിടാൻ പറയണം 

മഴ പെയ്യുമ്പോൾ നമ്മുടെ
വിരലുകൾ വേരുകളാകും, 
കൈകൾ ശിഖരങ്ങളാകും 
നമ്മൾ മരങ്ങളായ് വളരും

കാതലുള്ളൊരു തലമുറ 
വളരുമെന്ന് ഇനിയെങ്കിലും 
നമുക്ക് സ്വപ്നം കാണാം

5 comments:

  1. നല്ല കവിത. അവസാനത്തെ വരികള്‍ ഇത്തിരി കൂടെ ഭംഗിയാക്കാമായിരുന്നു :)

    ReplyDelete
  2. വിത്തുഗുണം പത്തുഗുണമാണെങ്കില്‍
    മണ്ണിനും വേണ്ടേ ഗുണം.
    നന്നായിട്ടുണ്ട് വരികള്‍
    ആശംസകള്‍

    ReplyDelete
  3. അപ്പോഴും ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ പെരുകിക്കൊണ്ടിരിക്കും.

    നല്ല ഭാവന.

    ReplyDelete
  4. നാം മരങ്ങളായി വളരും

    ReplyDelete
  5. കാതലുള്ളൊരു തലമുറ
    വളരുമെന്ന് ഇനിയെങ്കിലും
    നമുക്ക് സ്വപ്നം കാണാം

    ആരെങ്കിലും വെട്ടിമാറ്റിയില്ലെങ്കിൽ..അല്ലേ

    ReplyDelete

ajunaith@gmail.com