
ഒരു കമ്പിവടി ബസ്സ് കയറുന്നു ;
പിന്നിലൂടെ കയറി ,
മുന്നിലൂടെയിറങ്ങുമ്പോൾ
ഒരു ജീവൻ കയ്യിൽ പിടിച്ചിട്ടുണ്ട്,
പുറംതോടിലെ ചോര തുടച്ച്
ജീവനും കൊണ്ട് സിംഗപ്പൂരു വരെ പറന്ന്
അതവിടെയിട്ട് തിരികെ വരുമ്പോൾ
വാളകത്താരെയും കണ്ടില്ല
ഡൽഹിയിൽ ,
ആലയിൽ വെച്ചേ ഉരുക്കിക്കളയേണ്ടുന്ന
അഞ്ച് പാഴ്ക്കമ്പികൾ !
ഒട്ടും കമ്പി യല്ലാത്ത ഒരു കമ്പി കഥ
ReplyDeleteഅതെ ഒരു കഥന കഥ
വല്ലാതെ കമ്പനം കൊണ്ട ഈ കമ്പിക്കഥയിൽ
ReplyDeleteവളരെയധികം കാമ്പുണ്ട് കേട്ടൊ ജൂനിയാദ്
കമ്പികൾ കയറണ്ടതെ വേറെ ചിലരുടെ, വേറെയിടങ്ങളിലാണ്...!
ReplyDeleteഎന്തൊരു കാലം!
കൊല്ലുകയാണ് വേണ്ടത്...പരസ്യമായി
ReplyDeleteപാഴ്ക്കമ്പികള്ക്ക് പാലും പഴവും നല്കുന്ന നാട്ടില്‍ മറ്റെന്തു പറഞ്ഞിട്ടും കാര്യമില്ല.!!
ReplyDeleteകമ്പി തന്നെ പ്രശ്നം....
ReplyDeleteKambi kambi thanne
ReplyDeleteകമ്പിക്കഥയില്‍
ReplyDeleteപ്രകമ്പിതമായിതാ
ഇമ്പമുള്ളായിരം
കനിവാര്ന്നവര്
കുംഭക്കടിയിലെ
കമ്പൊടിചീടെണ്ട
കൊല്ലും കൊലയും
കൊതിച്ചിടെണ്ട
കാമ്പിലുറങ്ങുന്ന
കാമവെറിയരെ
കാടും കടലും
കടത്തിടെണം!
ആലയിൽവച്ചേ ഉരുക്കിക്കളയേണ്ട
ReplyDeleteപാഴ്ക്കമ്പികൾ..
ഒന്നും പറയുന്നില്ല..
ReplyDeleteസിങ്കപ്പൂരില്‍ വച്ചാണ് അവള് മരിച്ചത് എന്നത് സത്യമാണെങ്കില്‍ അത് അവള് നടത്തിയ പ്രതിഷേധമാണ്. ഈ നശിച്ച മണ്ണിനോടുള്ള പ്രതിഷേധം.
ReplyDeleteകമ്പിയായാലും, ഈര്ക്കാലായാലും വില്ലത്തരം കാണിച്ചാല്‍ കുത്തിയൊടിച്ചു കളഞ്ഞേക്കണം.....
ReplyDeleteകമ്പിക്കഥ ശരിക്കും ഒരു കദനകഥ തന്നെ. കമ്പികളെ ചൂടാക്കി അടിച്ചു ഷേപ്പ് മാറ്റണം.
ReplyDeleteഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
ശുഭാശംസകൾ.....
ReplyDelete