Saturday, 13 March 2010

ദൈവം


നീ ദൈവത്തിൽ വിശ്വസിക്കുന്നുവോ?
ഒന്നും സംസാരിക്കാത്ത,
ഒരു ഭാഷയും അറിയാത്ത ദൈവത്തെ?

പടക്കളത്തി മൂകനായ്‌
മരുന്നി മയങ്ങി,അന്ധനായ്‌
ചോരച്ചാലിന്‍ നടുവില്‍,
പ്രതീക്ഷകളുടെ ചാരവുമായി നില്‍ക്കുന്ന
വിഭ്രാന്തനായ ദൈവത്തെ?

വെടിയുണ്ടകളുടെ പേമാരിയി 
ഒന്നിനെയും സംരക്ഷിക്കാതെ
ഒന്നിലും കരുപ്പിടിക്കാതെ 
എന്തിന്,
നിലച്ച നിൻ ശ്വാസമറിയാഞ്ഞ 
ഭീതിതനായ ദൈവത്തെ?

നീ മരിച്ചു,
ഞാനുറക്കെ കരഞ്ഞു
അടക്കിയോ ദഹിപ്പിച്ചോ,
അതിനായ് ശേഷിച്ചിരുന്നുവോ
ഒന്നുമറിയില്ല ഇന്നും..

ഈ ദൈവത്തി നീ വിശ്വസിക്കുന്നുവോ?
ഒന്നുമറിയാത്ത ഈ ദൈവത്തി?

10 comments:

  1. ഈ ദൈവത്തില്‍ നീ വിശ്വസിക്കുന്നുവോ?

    ReplyDelete
  2. ഈ ദൈവത്തില്‍ നീ വിശ്വസിക്കുന്നുവോ?
    ഒന്നുമറിയാത്ത ഈ ദൈവത്തെ?

    പാതി വെന്ത മനസോടെ ഈ പെരുവെയിലില്‍ കുളിച്ചു ഞാന്‍ നിക്കുമ്പോളും ഒരു പ്രതീക്ഷ ഒരു ആശ്വാസം അകലെ ഒരു തണല്‍

    ReplyDelete
  3. വിശ്വാസം നഷ്ടപ്പെട്ടു.

    ReplyDelete
  4. വിശ്വാസമല്ലേ പ്രയാണത്തിനു പ്രചോദനം...?

    ReplyDelete
  5. പടച്ചോനെ ഈ ചെക്കനോട് പൊറുക്കണേ!

    ReplyDelete
  6. വിശ്വസിക്കുന്നുവോ?

    ReplyDelete
  7. ഇങ്ങനെയൊക്കെയാണ് ദൈവമെങ്കില്‍, അരികില്‍ തന്നെ ആ ദൈവത്തിനും ഒരു ചിതയൊരുക്കാമെടോ.

    ReplyDelete
  8. ഈ ദൈവത്തില്‍ നീ വിശ്വസിക്കുന്നുവോ?

    prasakthamaya kavithayum chodyavum

    ReplyDelete

ajunaith@gmail.com