Friday, 4 September 2009

മറുപുറം

ബ്ലോത്രം ഓണപ്പതിപ്പില്‍ വന്നത്



ആളി കത്തുന്ന
തീയുടെ പുറകില്‍
ഒരു കാറ്റുണ്ട്;
ആര്‍ത്തിരമ്പുന്ന
തിരയുടെ പിന്നില്‍
ഒരു കടലും;
അലച്ചു പെയ്യും
മഴയ്ക്ക് പിന്നി-
ലൊരു മേഘം;

തലപൊക്കി നില്‍ക്കും
കുന്നിനോട്
കാറ്റ് തോല്‍ക്കുന്നു;
നെഞ്ചേറ്റി പുല്‍കുന്ന
കരയോട്
കടല് തോല്‍ക്കുന്നു;
കത്തുന്ന വെയിലില്‍
കണ്ണ് കാണാതെ
മേഘമകലുന്നു;

മൂന്നടിയളക്കുന്ന
കാലിന്നടിയില്‍
കുന്നു കരയാകുന്നു,
കര കടലാകുന്നു
കടലോ ആവിയും
കണ്ണീരുമാകുന്നു

വാമനാ,
മറുപുറത്തില്‍്
കര പതാളമാകും
കാലടിയിലെ
കര കടല്‍ കവരും
കടലില്‍
നീ മാത്രമാകും

7 comments:

  1. എന്നും നീ മാത്രം അവശേഷിക്കും , നീ മാത്രം

    ReplyDelete
  2. അതെ, നന്നായിരിക്കുന്നു,
    ആശംസകള്‍.

    ReplyDelete
  3. ആളി കത്തുന്ന
    തീയുടെ പുറകില്‍
    ഒരു കാറ്റുണ്ട്;
    ആര്‍ത്തിരമ്പുന്ന
    തിരയുടെ പിന്നില്‍
    ഒരു കടലും;
    അലച്ചു പെയ്യും
    മഴയ്ക്ക് പിന്നി-
    ലൊരു മേഘം;

    ഞാന്‍ ഇത് ബ്ലോത്രത്തില്‍ വായിച്ചു അഭിപ്രായം പറഞ്ഞു എന്നിരുന്നാലും കവിത മനോഹര മായിരിക്കുന്നു കുറച്ചു കാര്യങ്ങള്‍ കുറെയേറെ അര്‍ത്ഥങ്ങള്‍

    ReplyDelete
  4. നീ മാത്രമാകും അതു സത്യം..കൊള്ളാം

    ReplyDelete
  5. നന്നായിരിക്കുന്നു കവിത.
    ഒരുപാടു ചിന്തകൽ വിതയ്കുന്നു

    ReplyDelete

ajunaith@gmail.com