Tuesday, 1 September 2009

പറഞ്ഞതും പറയാഞ്ഞതും

പറഞ്ഞത് 

ഇന്നലെ വരെ
ഓരോ ശ്വാസത്തിലും,
ഹൃദയതാളത്തിലും,
നാഡിമിടിപ്പിലും
നീ ഉണ്ടായിരുന്നു..

അതി ദുർഘടവും,
സുദീർഘവുമായ 
ഈ വരമ്പിൽ
മുന്നിൽ നിന്റെ കൈ
പിടിച്ചു നടന്ന ഞാൻ
നീ വഴി പിരിഞ്ഞതും 
കൈ മറിഞ്ഞതുമറിഞ്ഞില്ല 

വഴിയുടെ അവസാനം
കയ്യില്‍ ഒരു മരത്തണ്ട് 
മരവിച്ച ഹൃദയം
ഓർമ്മകൾ കത്തുന്ന മനസ്സ്...

പറയാഞ്ഞത്‌

അതി ദുർഘടവും,
സുദീർഘവുമായ 
ഈ വരമ്പിൽ
മുന്നിൽ നിന്റെ കൈ
പിടിച്ചു നടന്ന ഞാൻ
നിന്നെ വഴി പിരിച്ചതും 
വിറ്റു കുടിച്ചതും സത്യം

വഴിയുടെ അവസാനം
കയ്യിലൊരു കുത്ത് കാശ്‌
എല്ലാം മറക്കുന്ന മനസ്സ്...

15 comments:

  1. പറഞ്ഞതും പറയാഞ്ഞതും

    ReplyDelete
  2. ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി!
    പറഞ്ഞത് മധുരം, പറയാത്തത്???

    നല്ല വരികള്‍

    ReplyDelete
  3. പറയാതെ പറഞ്ഞതൊക്കെയും ..!

    ജുനൈദ് നും കുടുംബത്തിനും നന്മ നിറഞ്ഞ ഓണാശംസകള്‍..

    'സുദീര്‍ഘം' എന്നാക്കാമോ..

    ReplyDelete
  4. സ്റ്റീഫാ നന്ദി
    വാഴേ താങ്ക്സ്
    പകല സുദീര്‍ഘമാക്കി,ചൂണ്ടി കാട്ടിയതിനു നന്ദി.
    എല്ലാവര്‍ക്കും ഞങ്ങളുടെ തിരുവോണാശംസകള്‍.
    ജുനൈദ്,ഫസീ & ഇഷാല്‍

    ReplyDelete
  5. പറഞ്ഞതും പറയാഞ്ഞതും

    Heard melodies are sweet, but those unheard are sweeter'

    ReplyDelete
  6. ജുനദേ,
    പറഞ്ഞത് ഇഷ്ടപ്പെട്ടു..
    പറയാത്തതും..
    ഓണാശംസകള്‍

    ReplyDelete
  7. വഴിയുടെ അവസാനം
    കയ്യില്‍ ഒരു കുത്ത് കാശ്‌
    എല്ലാം മറക്കുന്ന മനസ്സ്...

    നന്നായി ഇഷ്ടാ

    ReplyDelete
  8. പറഞ്ഞതും പറയാത്തതും നന്നായി

    ReplyDelete
  9. അങ്ങനെ പറഞ്ഞും പറയാതെയും നീ വഴി പിരിഞ്ഞതും
    കൈ മറിഞ്ഞതുമറിഞ്ഞില്ല മനോഹരം
    കൊച്ചുഗള്ളന്‍ എവിടെന്നു പറ്റിച്ചു ആശംസകള്‍

    ReplyDelete
  10. മനസ്സ് പറയുന്നതും
    മനസ്സ് ചെയ്യുന്നതും
    അവസാനം
    മനസ്സ് വിശ്വസിക്കുന്നതും
    എല്ലാം.... അവനവനെ ന്യായീകരിക്കാന്‍ ?

    സുഹൃത്തേ ...നല്ല വരികള്‍

    ReplyDelete
  11. എല്ലാം മറക്കുന്ന മനസ്സും.കൈയ്യില്‍ ഒരു കുത്തു കാശും........പറഞ്ഞതും പറയാത്തതും മനസ്സിലായി.....

    ReplyDelete
  12. ജുനൈതേ കൊള്ളാം.

    ReplyDelete
  13. വഴിയുടെ അവസാനം
    കയ്യില്‍ ഒരു കുത്ത് കാശ്‌
    എല്ലാം മറക്കുന്ന മനസ്സ്...

    പറയാഞ്ഞത് കൂടെ കേട്ടപ്പോ ഇഷ്ടമായി.

    ReplyDelete

ajunaith@gmail.com