Thursday, 20 August 2009

ചുംബനങ്ങൾ

നിന്നെപ്പോലെ 
ആരുമെന്നെ സന്തോഷിപ്പിക്കുന്നില്ല,
നീ എന്റെ 
അടുത്ത സുഹൃത്ത്..

ഈ ചിത്ര പിന്നുകൾ
നിന്റെ കോളറിൽ കുത്തുക
പൂവിനു മണമെന്നപോൽ
നിന്റെ ഭംഗി വർദ്ധിക്കട്ടെ 

തുളുമ്പുന്ന തേൻ തുള്ളികൾ 
നിന്റെ അധരത്തിൽ
നിന്നും വീഴാതിരിക്കട്ടെ

ആരുടെയൊക്കെ
പ്രതിബിംബങ്ങളാണതിൽ
നീ എനിക്കായ്‌ 
കൊരുത്തു നല്‍ക്കുന്നത് ? 

എന്റെ കയ്യിലെപ്പോഴും
കുറച്ചു ചില്ലറകൾ മാത്രം,
(മതിയാവില്ലല്ലോ 
എനിക്കൊരിക്കലും)
വരൂ നമുക്കിനി നിന്റെ 
ചുംബനങ്ങൾ വിൽക്കാം

നിന്റെ പാത്രം കളയരുത്
ഇനിയുമെത്ര ചുംബനങ്ങൾ
നിറയ്ക്കാനുള്ളതാണ്
നിറച്ചു വില്‍ക്കേണ്ടതാണ്....

17 comments:

  1. നിന്റെ പാത്രം കളയരുത്
    ഇനിയുമെത്ര ചുംബനങ്ങള്‍
    നിറയ്ക്കാനുള്ളതാണ്
    നിറച്ചു വില്‍ക്കേണ്ടതാണ്...

    ..നന്നായിട്ടോ മാഷെ..

    ReplyDelete
  2. തലക്കെട്ട് കണ്ട് പടവും കാണുമെന്ന് കരുതി വന്നതാ:)

    ReplyDelete
  3. മനോഹരം ചിന്താപരം
    ആശംസകള്‍

    ReplyDelete
  4. ചുംബനങ്ങളുടെ ചൂടാറാതെ നോക്കണേ.. ചുടുചുംബനങ്ങള്‍ക്കാണിപ്പോള്‍ മാര്‍ക്കറ്റ്

    ReplyDelete
  5. ഒരു ചുംബനം മാത്രം ഞാന്‍ അധരത്തില്‍ സൂക്ഷിക്കാം.....
    ഒടുവില്‍ നീയെത്തുംബോള്‍ കവിളില്‍ നല്‍കാന്‍!

    കൊള്ളാം നല്ല ചിന്ത

    ReplyDelete
  6. തുളുമ്പുന്ന തേന്‍ തുള്ളികള്‍
    നിന്റെ അധരത്തില്‍
    നിന്നും വീഴാതിരിക്കട്ടെ..
    പ്രണയത്തിന്റെ പഞ്ചസാരപാനിയിൽനിന്നും
    ചെറിപഴങ്ങളുടെ ശോണിമയും മാധുര്യവുമുള്ള
    (lines from my own poem yet to be
    written!)വാക്കുകൾ താങ്കളീ കവിതയിൽ
    നിരത്തുമ്പോൾ സുഹൃത്തെ ഞാനെന്തു പറയാൻ
    “അതീവ ഹൃദ്യമെന്ന്”അല്ലാതെ....

    ReplyDelete
  7. ന്താ മോനേ ജുനൂ....ആകെ ഒരു ചുംബനമയം...!

    ReplyDelete
  8. നന്നായിരിക്കുന്നു. നല്ല വരികൾ

    ReplyDelete
  9. ചുംബനത്തിന്റെ മൊത്തക്കച്ചവടം?

    :)

    ReplyDelete
  10. എന്നാ പറയാനാ.....
    ആശംസകള്‍


    നിന്റെ പാത്രം കളയരുത്

    ReplyDelete
  11. ആരുടെയൊക്കെ
    പ്രതിബിമ്പങ്ങളാണതില്‍്
    നീ എനിക്കായ്‌
    കൊരുത്തു നല്‍ക്കുന്നത്?

    ReplyDelete
  12. ആരുടെയൊക്കെ
    പ്രതിബിമ്പങ്ങളാണതില്‍്
    നീ എനിക്കായ്‌
    കൊരുത്തു നല്‍ക്കുന്നത്?

    ReplyDelete

ajunaith@gmail.com