Wednesday, 4 February 2009

പ്രണയദിനം

ഞാന്‍ നിന്നെ സ്നേഹിക്കുന്നു
പ്രണയ ദിനത്തില്‍ കിട്ടുന്ന
ചുവന്ന പനിനീര്‍ പൂവുകള്‍ക്ക് വേണ്ടി
പുതുതായി റിലീസാകുന്ന
സിനിമകള്‍ കാണുന്നതിനു വേണ്ടി
ഇടവേളകളില്‍ കൊറിക്കുന്ന
കടലകള്‍ക്കും പോപ്കോണ്നും വേണ്ടി
മക് ഡോനാല്ട്സിന്റെ ബര്‍ഗരിനും
പാപ്പ ജോണ്‍സിന്റെ പിസ്സക്കും വേണ്ടി...

ഞാന്‍ നിന്നെ വെറുക്കുന്നു
നമ്മുടെ വിവാഹത്തെ കുറിച്ചും
കുട്ടികളെ കുറിച്ചും പറയുമ്പോള്‍
അച്ഛനെയും അമ്മയെയും കാണുന്നതും
നിന്റെ ഗ്രാമത്തിലെ നാട്ടുവഴികളിലൂടെ
നമ്മള്‍ കൈകോര്‍ത്ത്‌ നടക്കുന്നത്
നീ സ്വപ്നം കാണുന്നത് പറയുമ്പോള്‍
ബൈക്കില്‍ പെട്രോളില്ലന്നും,സിനിമയ്ക്കു
ടികറ്റ് ഇല്ലായെന്നും പറയുമ്പോള്‍
ഞാന്‍ നിന്നെ വെറുക്കുന്നു......

ഇപ്പോള്‍ നിന്നെ സ്നേഹിക്കുവാനോ
വെറുക്കു‌വാനോ കഴിയാതെ കാത്തിരിക്കുന്നു..
നീ എന്റെ അടിവയറ്റില്‍ നിറഞ്ഞു വളരുകയാണ്...




No comments:

Post a Comment

ajunaith@gmail.com