ഇനിയീ പടവുകളില്‍് എന്റെ ചൂടില്ല,
കാത്തിരിപ്പിന്റെ നേരം കഴിഞ്ഞു ,
വിശപ്പിന്റെ സമയമാണല്ലോ?
നിങ്ങള്‍ക്ക് കണ്ണ് കാണില്ല,
ആമാശയ തലച്ചോറുകാരെ.......
ഇനിയീ പടവുകളില്‍് എന്റെ ചൂടില്ല
ചോരുന്ന കൂരയുടെ ഇറയത്തു നില്ക്കും
അച്ഛനും അമ്മയ്ക്കും ഇനി വീടുണ്ട്
വീഗാലാന്റിലെ ആടുന്ന തോണി
താഴേക്ക് പതിക്കുന്നു
മഴത്തുള്ളികളെ...
താങ്ങാനാവാത്ത ഭാരമാണെനിക്ക്
സ്വയാശ്ര കോളേജുകാരെ
വായ്പ നല്കും സാറന്മാരെ...
എന്റെ പകലുകളെ നിങ്ങളെടുത്തുകൊള്ളൂ
പേരിലെ രാത്രിയും ഇനിയെനിക്കില്ല
നിങ്ങള്‍ക്ക്
ഇനിയെന്റെ ജീവന്റെ ഈട്......
Thursday, 19 February 2009
Sunday, 15 February 2009
കുഞ്ഞിക്കഥകള്‍
പതിവ്രത
അവള്‍ ആറാമത്തെ കാമുകനോട് ''നമ്മുടെ മുകളിലത്തെ ഫ്ലാറ്റില്‍ താമസിക്കുന്നവളില്ല്ലേ,അതെ ആ തെലുന്ഗത്തി,അവളിപ്പോള്‍ പുതിയ ഒരുത്തന്റെ കൂടെയാണത്രെ താമസം,കഴിഞ്ഞ ആഴ്ച വരെ കൂടെ ഉണ്ടായിരുന്നവനെ ചവിട്ടി പുറത്താക്കിയെന്ന്.നമ്മുടെ അയല്ക്കാരാണെന്നു എങ്ങനെ പറയും ?''
വിശാലമനസ്ക്കന്‍
ബസ്സ് സ്റ്റാന്‍ഡില്‍ നിന്നു കരയുന്ന പത്ത് വയസ്സുകാരനെ ആരും നോക്കാത്തതെന്താ?ആര്‍്ക്കും ആരെയും നോക്കാന്‍ നേരമില്ലതായിരിക്കുന്നു.ഹും....അല്ലെന്ഗിലും എല്ലാരും എന്നെ പോലെ വിശാല മനസ്കരല്ലല്ലോ.അവനെ വിളിച്ചു ഞാന്‍ അടുത്തുള്ള ഹോട്ടലില്‍ നിന്നും നല്ല ബിരിയാണി വാങ്ങി കൊടുത്തു ഞാനൊരു കട്ടന്‍ ചായയും കുടിച്ചു,അവന്റെ വിശപ്പ് മാറി (പിന്നീട് എന്റെയും ).ഞാനൊരു വിശാലമനസ്ക്കനാണല്ലോ.
Wednesday, 11 February 2009
പ്രണയം
ഞങ്ങള്‍ തമ്മില്‍ കാണാറില്ല
കണ്ടാല്‍ തന്നെ ചിരിക്കാറില്ല
ഒന്നും മിണ്ടാറില്ല
കണ്ണുകള്‍ തമ്മില്‍തമ്മില്‍ ഇടയാറില്ല
എങ്കിലും പ്രണയം വളരുന്നു
മലയിടുക്കില്‍ നിന്നുയരുന്ന മഞ്ഞു പോലെ
മൃത്യുവിന്‍ നിശബ്ദമായ കടന്നുകയറ്റം പോലെ
എങ്ങും തഴുകാതെ സ്വപ്നമായ്..........
കണ്ടാല്‍ തന്നെ ചിരിക്കാറില്ല
ഒന്നും മിണ്ടാറില്ല
കണ്ണുകള്‍ തമ്മില്‍തമ്മില്‍ ഇടയാറില്ല
എങ്കിലും പ്രണയം വളരുന്നു
മലയിടുക്കില്‍ നിന്നുയരുന്ന മഞ്ഞു പോലെ
മൃത്യുവിന്‍ നിശബ്ദമായ കടന്നുകയറ്റം പോലെ
എങ്ങും തഴുകാതെ സ്വപ്നമായ്..........
Wednesday, 4 February 2009
പ്രണയദിനം
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
പ്രണയ ദിനത്തില്‍ കിട്ടുന്ന
ചുവന്ന പനിനീര്‍ പൂവുകള്‍ക്ക് വേണ്ടി
പുതുതായി റിലീസാകുന്ന
സിനിമകള്‍ കാണുന്നതിനു വേണ്ടി
ഇടവേളകളില്‍ കൊറിക്കുന്ന
കടലകള്‍ക്കും പോപ്കോണ്നും വേണ്ടി
മക് ഡോനാല്ട്സിന്റെ ബര്‍ഗരിനും
പാപ്പ ജോണ്‍സിന്റെ പിസ്സക്കും വേണ്ടി...
ഞാന്‍ നിന്നെ വെറുക്കുന്നു
നമ്മുടെ വിവാഹത്തെ കുറിച്ചും
കുട്ടികളെ കുറിച്ചും പറയുമ്പോള്‍
അച്ഛനെയും അമ്മയെയും കാണുന്നതും
നിന്റെ ഗ്രാമത്തിലെ നാട്ടുവഴികളിലൂടെ
നമ്മള്‍ കൈകോര്‍ത്ത് നടക്കുന്നത്
നീ സ്വപ്നം കാണുന്നത് പറയുമ്പോള്‍
ബൈക്കില്‍ പെട്രോളില്ലന്നും,സിനിമയ്ക്കു
ടികറ്റ് ഇല്ലായെന്നും പറയുമ്പോള്‍
ഞാന്‍ നിന്നെ വെറുക്കുന്നു......
ഇപ്പോള്‍ നിന്നെ സ്നേഹിക്കുവാനോ
വെറുക്കുവാനോ കഴിയാതെ കാത്തിരിക്കുന്നു..
നീ എന്റെ അടിവയറ്റില്‍ നിറഞ്ഞു വളരുകയാണ്...
പ്രണയ ദിനത്തില്‍ കിട്ടുന്ന
ചുവന്ന പനിനീര്‍ പൂവുകള്‍ക്ക് വേണ്ടി
പുതുതായി റിലീസാകുന്ന
സിനിമകള്‍ കാണുന്നതിനു വേണ്ടി
ഇടവേളകളില്‍ കൊറിക്കുന്ന
കടലകള്‍ക്കും പോപ്കോണ്നും വേണ്ടി
മക് ഡോനാല്ട്സിന്റെ ബര്‍ഗരിനും
പാപ്പ ജോണ്‍സിന്റെ പിസ്സക്കും വേണ്ടി...
ഞാന്‍ നിന്നെ വെറുക്കുന്നു
നമ്മുടെ വിവാഹത്തെ കുറിച്ചും
കുട്ടികളെ കുറിച്ചും പറയുമ്പോള്‍
അച്ഛനെയും അമ്മയെയും കാണുന്നതും
നിന്റെ ഗ്രാമത്തിലെ നാട്ടുവഴികളിലൂടെ
നമ്മള്‍ കൈകോര്‍ത്ത് നടക്കുന്നത്
നീ സ്വപ്നം കാണുന്നത് പറയുമ്പോള്‍
ബൈക്കില്‍ പെട്രോളില്ലന്നും,സിനിമയ്ക്കു
ടികറ്റ് ഇല്ലായെന്നും പറയുമ്പോള്‍
ഞാന്‍ നിന്നെ വെറുക്കുന്നു......
ഇപ്പോള്‍ നിന്നെ സ്നേഹിക്കുവാനോ
വെറുക്കുവാനോ കഴിയാതെ കാത്തിരിക്കുന്നു..
നീ എന്റെ അടിവയറ്റില്‍ നിറഞ്ഞു വളരുകയാണ്...