Ad

Saturday, 23 May 2015

മാംസക്കടൽ














നിയോൺ വെളിച്ചത്തിൽ നഗ്ന സുന്ദരികൾ തിളങ്ങുന്ന
ലൈംഗികവ്യാപാര സ്റ്റാളിലെ തിരക്കുകളിലേക്ക് നോക്കി
ജാലകവ്യാപാരം നടത്തി ഞാനരികു ചേർന്ന് നിൽക്കുകയാണ്
നഗരമൊരു മാംസക്കടലായി മാറിയിരിക്കുന്നു
ഉള്ളസമയം കൊണ്ട് ഇല്ലാത്ത സ്നേഹം വിറ്റ്
കാശുണ്ടാക്കുന്നവരിലേക്ക്
ഇവളെന്തു വേഗമാണ് ചുരുങ്ങിയത്

അണ്ഡങ്ങളിലേക്ക് പ്രവേശിക്കാൻ
ഊഴം കാത്ത് നീന്തുന്ന ബീജങ്ങളായ്
മനുഷ്യർ രാവ് നീന്തിക്കടക്കുന്നു,
തലകൊണ്ട്,
ഉടലുകൊണ്ട്,
ലിംഗം കൊണ്ട്,
യോനികൊണ്ട് 
നീന്തിനീന്തി കരപറ്റാതെ 
കണ്ണുമഞ്ഞളിച്ച് ബോധം കെടുന്നു

മാംസക്കടലുകൾക്കൊരു കരയുണ്ടാവുമോ?
ഒരിക്കലുണ്ടായിരുന്നിരിക്കണം
കണ്ടെത്തിയിരുന്നുവെങ്കിൽ,
ആ കരയിലൊരല്പമെങ്കിലും
നനഞ്ഞ മണ്ണുണ്ടായിരുന്നുവെങ്കിൽ
നീന്താതെ, നടന്നുതന്നെ പോകാമായിരുന്നു
കാലുകുത്തി, തിന്മകളെയിറക്കി വിടാമായിരുന്നു
തിന്മകളുടെ മണ്ണിൽ തൊട്ടതുകൊണ്ടാണ്
പിഴച്ചുപോയതെന്ന് സമാധാനിക്കാമായിരുന്നു.


6 comments:

ajith said...

മാംസക്കടലില്‍ തിരകളടിക്കുന്നുണ്ട്. അതില്‍പ്പെട്ട് ചിലനേരങ്ങളില്‍ ഉലഞ്ഞാടിപ്പോകാറുണ്ട്

Muralee Mukundan , ബിലാത്തിപട്ടണം said...

'മാംസക്കടലുകൾക്കൊരു കരയുണ്ടാവുമോ?
ഒരിക്കലുണ്ടായിരുന്നിരിക്കണം
കണ്ടെത്തിയിരുന്നുവെങ്കിൽ,
ആ കരയിലൊരല്പമെങ്കിലും
നനഞ്ഞ മണ്ണുണ്ടായിരുന്നുവെങ്കിൽ
നീന്താതെ, നടന്നുതന്നെ പോകാമായിരുന്നു
കാലുകുത്തി, തിന്മകളെയിറക്കി വിടാമായിരുന്നു
തിന്മകളുടെ മണ്ണിൽ തൊട്ടതുകൊണ്ടാണ്
പിഴച്ചുപോയതെന്ന് സമാധാനിക്കാമായിരുന്നു.'

ഹൌ...എന്തൊരു തീഷ്ണമായ വരികൾ...!

Cv Thankappan said...

തിന്മകളുടെ മണ്ണിൽ തൊട്ടതുകൊണ്ടാണ്
പിഴച്ചുപോയതെന്ന് സമാധാനിക്കാമായിരുന്നു.
മൂര്‍ച്ചയുള്ള വരികള്‍
ആശംസകള്‍

Vinodkumar Thallasseri said...

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കൈകൊണ്ട് നീന്താൻ പറ്റൂലെ ചേട്ടാ ? ;)

വിനോദ് കുട്ടത്ത് said...

മൂര്‍ച്ചയുള്ള വരികളിലീടെ നഗരം കീറിപൊളിച്ചുള്ള എഴുത്തിന് നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു.....