Saturday, 15 November 2014

ഇലകൾ














മരങ്ങളേ നിങ്ങളെ മറന്നിട്ടല്ല,
കാറ്റിന്റെ കൈപിടിച്ച്
കറങ്ങാനുള്ള കൊതികൊണ്ടുമല്ല
ഇലകൾ നിങ്ങളുടെ ഉടലിൽ നിന്ന്
വേർപെട്ട് പോകുന്നത്...
ഓരോ ഇലകളിലും 
ഭൂമിയെന്ന് എഴുതിയിട്ടുണ്ട്
അതുകൊണ്ടാണ്
എത്ര ഭാരപ്പെട്ടാലും

എത്ര നനഞ്ഞാലും
എത്ര തണുത്താലും
എത്ര വെയിലുകൊണ്ടാലും
നിനക്ക് തണുക്കരുതേ
പൊള്ളരുതേയെന്ന് സ്നേഹിച്ച്
ഭൂമിയെ പൊതിഞ്ഞു പിടിക്കുന്നത്

6 comments:

  1. അതാണ് മരങ്ങള്‍

    ReplyDelete
  2. നല്ല ഇലകൾ .നന്നായി എഴുതി .

    ReplyDelete
  3. നിന്നിൽ വീണടിയുന്നതേയെന്റെ സ്വർഗ്ഗമെന്നു മരങ്ങൾ പാടുന്നു..!!


    മനോഹരമായ കവിത


    ശുഭാശംസകൾ.....

    ReplyDelete
  4. മരത്തെ മറന്നിട്ടല്ല ,ഇലകള്‍ ഭൂമിയുടെ പുതപ്പായതുകൊണ്ട് മാത്രം ...! നന്നായി .

    ReplyDelete
  5. മനോഹരം!
    ആശംസകള്‍

    ReplyDelete

ajunaith@gmail.com