Sunday, 13 July 2014

പ്രണയവ്യാകരണം








ഭൂതവും ഭാവിയുമില്ലാത്ത 
വർത്തമാനങ്ങളാണ്
പ്രണയമെന്നറിയുമ്പൊഴേക്കും
തമ്മിൽ കാണാത്ത, കേൾക്കാത്ത 
പരസ്പരമറിയാത്ത നാളുകളെത്തും

നീ പ്രണയങ്ങളെയോർത്ത് പശ്ചാത്തപിക്കുകയും
ഞാൻ വ്യാകുലപ്പെടുകയും ചെയ്യും

പിന്നീട് നാം നമ്മളെത്തന്നെ പ്രണയിക്കുകയും
നമ്മോട് തന്നെ കലഹിക്കുകയും ചെയ്യും


5 comments:

  1. പ്രണയം ഒരു കലഹമാണ്. അല്ലെങ്കില്‍ അത് പ്രണയമേയല്ല!

    ReplyDelete
  2. വര്‍ത്തമാനകാലത്തെ പ്രണയത്തിന്
    കണ്ണും,കാതും വേണം.
    ആശംസകള്‍

    ReplyDelete
  3. ഭാവി ഭാവന മാത്രമാകുന്നു.

    ReplyDelete
  4. ഭൂതത്തിലും ഇത്തിരി
    വർത്താനത്തിലും മാത്രമേ പ
    പ്രണയം ഉള്ളൂ...ഭാവിയിൽ ഈ
    പ്രണയം പിന്നെ പ്രാണം പോകുന്ന പ്രയാസങ്ങളാണ്

    ReplyDelete
  5. ആശംസകള്‍ ..കണ്ണില്ലാത്ത പ്രണയത്തിനും കലഹത്തിനും ..

    ReplyDelete

ajunaith@gmail.com