Thursday, 8 May 2014

എടിയേ....












എടിയേ,
വന്നിട്ട് നീയെന്താണെന്നെയൊന്ന് വിളിക്കാഞ്ഞത്?

പരസ്പരം പറയാത്ത പ്രണയം
പൂഴ്ത്തിവച്ച വീഞ്ഞുപോലെ 
വീര്യം കൂടുമെന്ന് നിനക്കറിയില്ലേ?
മണമടിച്ചുതന്നെ ഞാനുന്മത്തനായിരിക്കുന്നു

പക്ഷെ, നീയറിയാതെ ഞാനിടയ്ക്കൊക്കെ
നിന്നെ വന്ന് കാണാറുണ്ട്..
നീയാവട്ടെ പല ഭാവത്തിൽ
ഞാനറിയാതെ നിൽക്കാറുമുണ്ട്

ഇങ്ങനൊക്കെയാണെങ്കിലും 
പലപ്പോഴും ഉപരിതലമുറഞ്ഞു പോയ
തടാകമാകുന്നു ഞാൻ
മുകളിലെ ഐസ് പാളിയിലൂടെ നോക്കൂ
കാണാം ഉള്ളിലെ തിരയിളക്കങ്ങൾ
ഇടയ്ക്കെങ്കിലും നീയൊരു വെയിലായ് പെയ്യൂ
നമ്മുക്കിടയിലെ ഐസ് പാളികളുരുക്കി
എന്റെ തിരകളെ സ്വതന്ത്രരാക്കൂ..

നീ എന്നെയോ, ഞാൻ നിന്നെയോ
വിളിക്കാത്തതിന്റെ കണക്കെടുപ്പല്ലിത്
പ്രണയത്തിനായ്
ഉടലുകൊണ്ട് പടവെട്ടാനാകാത്തതിനാൽ
വാക്കുകൾ കൊണ്ട് യുദ്ധം ചെയ്യുകയാണ്

ങാ പിന്നെ,
ഇത് നീയെഴുതിയാൽ
യുദ്ധമിതിലും ഗംഭീരമാകും

10 comments:

  1. ഇനിയും പറയരുത്, പറയുമ്പോള്‍ അത് ഇല്ലാതാവും, നന്നായിരിക്കുന്നു...

    ReplyDelete
  2. ഇനിയും പറയരുത്, പറയുമ്പോള്‍ അത് ഇല്ലാതാവും, നന്നായിരിക്കുന്നു...

    ReplyDelete
  3. പ്രണയം പരസ്പരം പറയാതെ പൂഴ്ത്തിവച്ചത് ഒരുപക്ഷേ ആ സൗഹൃദത്തിൽ വിള്ളൽ വീണേക്കുമെന്ന് ഭയന്നിട്ടായിരിക്കും.
    സ്ത്രീയിൽ പതിവില്ലാത്ത തന്റേടവും പുരുഷനിൽ പരിഭ്രമവുമാണ് പ്രണയത്തിന്റെ ലക്ഷണം എന്ന് ഫ്രോയ്‌ഡ് പറഞ്ഞിട്ടുണ്ട്.

    ReplyDelete
  4. ഇന്നിപ്പോള്‍ നാല് ബ്ലോഗ്‌ പോസ്റ്റുകള്‍ വായിച്ചു. എല്ലാത്തിലും വിഷയം പ്രണയം തന്നെ. ഇന്നങ്ങനെ എന്തെങ്കിലും ദിനമാണോ എന്നൊരു സംശ്യം..:)

    ഇഷ്ടപ്പെട്ടുകേട്ടോ വരികള്‍.

    ReplyDelete
  5. നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
  6. പ്രണയമനസ്സിലെ തിരയിളക്കങ്ങള്‍

    ReplyDelete
  7. മഞ്ഞുരുകട്ടെ.... പ്രണയത്തിരകളൊഴുകട്ടെ...

    നല്ല കവിത


    ശുഭാശംസകൾ.....

    ReplyDelete
  8. നീ എന്നെയോ, ഞാൻ നിന്നെയോ
    വിളിക്കാത്തതിന്റെ കണക്കെടുപ്പല്ലിത്
    പ്രണയത്തിനായ്
    ഉടലുകൊണ്ട് പടവെട്ടാനാകാത്തതിനാൽ
    വാക്കുകൾ കൊണ്ട് യുദ്ധം ചെയ്യുകയാണ്

    ReplyDelete

ajunaith@gmail.com