കുറച്ചുനാൾ കഴിയുമ്പോൾ
നീ അച്ഛനാവും, സ്നേഹമാവും,
പിന്നെയും അപ്പനാവും..
കുഞ്ഞിന്റേം അമ്മയുടേയും അപ്പനാവും..
നീ പാലു കൊടുക്കും..
നിനക്ക് ഉറക്കത്തിലും ചെവി കേൾക്കും..
അപ്പന്റെ പൊന്നേയെന്ന് കുഞ്ഞിനേയും,
എന്റെ പെണ്ണേയെന്ന്
ഭാര്യയേയും വിളിക്കും..
അപ്പനാണെന്ന അഹങ്കാരം
നീ ലോകത്തോട് പറയും..
നീ കാലത്തെക്കുറിച്ചും
കുഞ്ഞിന്റെ ശബ്ദത്തെക്കുറിച്ചും,
ചിരിയെക്കുറിച്ചും ആലോചിക്കും...
അപ്പനായെന്ന് നിന്നോട് തന്നെ പറയും..
കുഞ്ഞ് രാത്രിയിൽ
നിർത്താതെ കരയും..
നീ വേവലാതിപ്പെടും..
ഇതിനൊന്നും ഉറക്ക-
മില്ലേയെന്ന് ദേഷ്യപ്പെടും..
നീ അപ്പനാണെന്ന്
ലോകം നിന്നോട് പറയും
ജെയിംസ് ഇത് വായിച്ചുവോ?
ReplyDeleteജയിംസേ മോനെ നീ അപ്പനായെടാ...!
ReplyDeleteആശംസകള്‍
ഓര്‍മ്മയുണ്ടാവണം.
ReplyDeleteനിനക്ക് ഉറക്കത്തിലും ചെവി കേൾക്കും...
ReplyDeletehow true.. however, I thought it is a maternal instinct...
ഒരപ്പൻ ജനിക്കുന്ന വിധം.
ReplyDeleteനന്നായി എഴുതി
ശുഭാശംസകൾ.....
അപ്നാ അപ്നാ
ReplyDeleteഇങ്ങനെയാണെല്ലാവരും അപ്പനാകുന്നത് ...!