Saturday, 26 February 2011

ഒരു തെറിച്ച 'കവി'ത


ആകാശ വീട്ടിൽ നിന്നും 
ഭൂമിയിലേക്കുള്ള വഴിയളന്ന്
അലഞ്ഞലഞ്ഞ്
കൈ നീട്ടി നീട്ടി 
കവിത ചൊല്ലിച്ചൊല്ലി 
കുടിച്ച് , പെടുത്ത്, ഭോഗിച്ച് 
മടുത്തു മടുത്ത്
കൈമടക്കിലിരുന്നു ചുളുങ്ങിയ 
കവിതയിൽ നിന്നൊരു 
കവി റോട്ടിലേക്ക് ചാടി 
കൈനീട്ടാതെ മരിക്കുന്നു
വെടിവെച്ചാദരിക്കരുതേ 
സർക്കാരെ എന്ന് പറഞ്ഞിട്ടും
സമയം നോക്കി പിന്നെയും 
വെടിവെച്ചു കൊന്നു

28 comments:

  1. veti kollaathe engane chaavum, lle?

    ReplyDelete
  2. ഒരു കവിയുടെ അന്ത്യം!

    ReplyDelete
  3. സമര്‍പ്പണം : എന്റെ ശവവണ്ടി ചുമക്കുന്നവര്‍ക്ക്!!

    ReplyDelete
  4. കൈമടക്കിലിരുന്നു ചുളുങ്ങിയ
    കവിത

    ReplyDelete
  5. മുകളിലെ സാഹിത്യ വേദി കമെന്റ് എന്റെയാ ഗഡി.
    അറിയാതെ പറ്റിപ്പോയതാ...
    ആ പ്രയോഗം ഇഷ്ടായി... കൈമടക്കിലിരുന്നു ചുളുങ്ങിയ കവിത...
    ആയ്യപ്പന്‍ മരിക്കുമ്പോഴും അങ്ങിനെ ഒരു കവിത അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

    ReplyDelete
  6. പരിഭവങ്ങളൂടെ രാപകലുകൾ ഇല്ലാതെ പടിയിറങ്ങിയ പാട്ടുക്കാരൻ ഇന്നും നോവാണ്

    ReplyDelete
  7. നല്ല കവികള്‍ ഇതുപോലെ വരികളില്‍ പിന്നെയും ജീവിക്കുന്നു.

    ReplyDelete
  8. കൈമടക്കിലിരുന്നു ചുളുങ്ങിയ
    കവിത ......
    ജീവന്റെ തുടിപ്പുള്ള കവിത..ആശാംസകൾ

    ReplyDelete
  9. വെടികൊണ്ടിട്ടും മരിക്കാത്ത കവിത

    ReplyDelete
  10. അടുത്തിടെ തെരുവില്‍ കിടന്നു മരിച്ച കവിക്കുള്ള ആദരാന്ജലികളാണോ...
    നന്നായി....

    ReplyDelete
  11. കവി അയ്യപ്പന്‍ വീണ്ടും ഒര്മിക്കപ്പെടുന്നു.

    ReplyDelete
  12. ഈ കവിതയ്ക്കുരു ഇതില്ലെങ്കിലും നല്ലൊരു അതുണ്ട്...

    "സമയം നോക്കി പിന്നെയും
    വെടിവെച്ചു കൊന്നു."

    ഇതിലെല്ലാ കാര്യവും മുഴുവന്‍ പറഞ്ഞു.

    ReplyDelete
  13. ഒരു പിടി ഓർമപൂക്കൾ.
    നന്നായി

    ReplyDelete
  14. കരളു പങ്കിടാന്‍ വയ്യേഎന്ന്റെ പ്രേമമേ ...
    പകുതിയും കൊണ്ട് പോയി ലഹരിയുടെ പക്ഷികള്‍...

    ReplyDelete
  15. അയ്യപ്പേട്ടന്റെ സ്മരണയായി ചുളുങ്ങിയ കടലാസിൽ ഒരു തെറിച്ച കവി ത തന്നെയായി ഇത് കേട്റ്റൊ ഭായ്

    ReplyDelete
  16. കവിത വായിച്ച് തുടങ്ങിയപ്പോഴെ കവി അയ്യപ്പനെ ഓർമ്മപ്പെടുത്തി.കമന്റ് കണ്ടപ്പോഴൊ അയ്യപ്പമയം. അപ്പൊ ജുനൈതിന്‌ ഇതിൽ ഒരു പാർട്ടും ഇല്ലേ..?

    ReplyDelete
  17. മഹാ കവികൾ കവിതകളിലൂടെ വീണ്ടും ജീവിക്കുന്നു

    ആശംസകൾ!

    ReplyDelete
  18. ഒരു പാട് കാര്യങ്ങള്‍ പറഞ്ഞ നല്ല കവിത

    ReplyDelete
  19. മരിച്ച ആ നല്ല മനുഷ്യന്‍...ആദരവിന്റെ വെടിയൊച്ച...ജീവിക്കുന്നു ഈ വരികളില്‍

    ReplyDelete
  20. കവിത നന്നായി.
    ആശംസകള്‍

    ReplyDelete
  21. അയ്യപ്പേട്ടന് വേണ്ടി.
    കവിത അസ്സല്‍.

    ReplyDelete
  22. നന്നായി.....
    "കൈമടക്കിലിരുന്നു ചുളുങ്ങിയ
    കവിത"
    ഒത്തിരി നന്നായിട്ടുണ്ട്........
    ആശംസകള്‍...:)

    ReplyDelete

ajunaith@gmail.com