Monday, 3 January 2011

അടയാളം

















ഇടത്തെ കഴുത്തിൽ
ചെവിക്കു രണ്ടിഞ്ചു താഴെ
ഒരിരട്ട മറുക്;
തേള് കുത്തി 
കരിനീലിച്ചത് പോലെ
മുതുകിലെ വലിയ പാട്..
രണ്ട് അടയാളങ്ങൾ
തിരിച്ചറിയാനുള്ളത്..

ഡ്രൈവർ ഇറങ്ങിയോടിയ
മഞ്ഞ മൂക്കൻ ടിപ്പറിലെ
ചാടുകൾക്കിടയിൽ
ഒരാത്മാവ് കരയുന്നു;
തിരിച്ചറിയുവാൻ 
ഒന്നും ബാക്കി വെക്കാതെ 
അരച്ചു കളഞ്ഞല്ലോ
നീയെന്റെ കൂടിനെ! 


16 comments:

  1. ഓഹോ ഒരു അടയാളവും ബാക്കി ഇല്ലാതെ അരഞ്ഞു പോയി

    ReplyDelete
  2. varikalil ninnum adarunna chithramaanu kavitha

    ReplyDelete
  3. ടിപ്പറാണല്ലേ കാര്യം.

    ReplyDelete
  4. എന്നിട്ട് ഡ്രൈവറെ പിടിച്ചോ../

    ReplyDelete
  5. ടിപ്പറുകള്‍ക്കടിയില്‍ അരഞ്ഞു തീര്‍ന്നവര്‍ക്ക്.. കവിത നന്നായി മച്ചൂ..

    ReplyDelete
  6. ടിപ്പറുകളുടെ മരണപ്പാച്ചില്‍ അതിഗംഭീരമായി ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു...

    ReplyDelete
  7. ആത്മാവിനു പോലും തിരിച്ചറിയാനാകാത്ത കൂട്!!!

    ReplyDelete
  8. നവവത്സരം ശുഭചിന്തകളോടെ തുടങ്ങാം ജുനൈത്..Happy new year!

    ReplyDelete
  9. മരണത്തിന്റെ മുഖം തന്നെയല്ലേ നമ്മുടെ ടിപ്പറുകള്‍ക്കും!

    നല്ലൊരു പ്രതിഷേധക്കവിത.

    ReplyDelete
  10. കാലന്‍ ടിപ്പറുടെ രൂപത്തില്‍

    ReplyDelete
  11. ചുരുങ്ങിയ വാക്കുകളില്‍ വായനക്കാരനെ ആ അപായ സ്ഥലത്തേക്ക് കൊണ്ട് പോയി.

    ReplyDelete
  12. ടിപ്പറിനു നാട്ടില്‍ 'കാലന്‍' എന്നൊരു വിളിപ്പേരുണ്ട്.
    ആരും പേടിച്ചു പോകുന്ന കൊലയാളി!
    അര്‍ത്ഥമുള്ള വരികള്‍ തന്നെ.

    ReplyDelete
  13. അരഞ്ഞുപോകുന്നവരെ ഓർക്കാനൊരു
    കിടിലൻ അടയാളം...!

    ReplyDelete

ajunaith@gmail.com