Thursday, 24 September 2009

മടുപ്പ്‌

എനിക്ക് മടുത്തിരിക്കുന്നു..
എന്നെ തുറിച്ചു നോക്കുന്ന
ഈ ലോകത്ത് നിന്നും
ഞാനെന്നെ രക്ഷിക്കട്ടെ..
ഓർമ്മകൾ പേറുന്നതും
ഭാവി ചമയ്ക്കുന്നതുമായ
ഉള്ളറയിലേക്ക്,
എന്റെ മുറിയിലേക്ക്‌..

ഇവിടെ സത്യവും കള്ളവും
കല്ലുകളെ പോലെയാണ്,
ജനനവും രൂപമാറ്റവും
നമ്മളറിയുന്നില്ലല്ലോ,പക്ഷെ
സംഭവിച്ചു കൊണ്ടേയിരിക്കുന്നു

ഏറ്റവും കഠിനമായത് ഈ
അകന്നു കഴിയലാണ്,
ഈ മടുപ്പിനോടും
ഇപ്പോള്‍ വല്ലാത്ത മടുപ്പ്‌..
മെരുക്കാനാവാത്ത തീ നാളമേ,
നിന്നെ ഒരു തുള്ളി വെള്ളമിറ്റിച്ച്
പുകച്ചുരുളായ് അയക്കട്ടെ
അവസാനമെന്നത്
തുടക്കം മുതലേ കൂടുള്ളതല്ലോ..

18 comments:

  1. അവസാനമെന്നത്
    തുടക്കം മുതലേ കൂടുള്ളതല്ലോ..

    ReplyDelete
  2. തീ നാളമേ,നിന്നെ
    ഒരു തുള്ളി വെള്ളമിറ്റിച്ച്
    പുകച്ചുരുളായ് അയക്കട്ടെ

    പ്രതിഭയുടെ കയ്യൊപ്പുള്ള വരികള്‍.
    എന്റെ ആദരം

    ReplyDelete
  3. അവസാനമെന്നത്
    തുടക്കം മുതലേ കൂടുള്ളതല്ലോ..


    chullaa...!!

    ReplyDelete
  4. മം അതെ..എന്നും കൂടെ ഉള്ളതാ

    ReplyDelete
  5. ഈ മടുപ്പിനോടും
    ഇപ്പോള്‍ വല്ലാത്ത മടുപ്പ്‌..
    സത്യമാണ്‌

    ReplyDelete
  6. ആകെ മടുപ്പായി അല്ലേ?

    ReplyDelete
  7. ഓര്‍മ്മകള്‍ പേറുന്നതും
    ഭാവി ചമയ്ക്കുന്നതുമായ
    ഉള്ളറയിലേക്ക്...

    ഓര്‍മ്മകളേ... കായ്‌വള ചാര്‍ത്തി...

    ഇത്രെക്കു മടുപാണോ സ്നേഹിതാ?

    ReplyDelete
  8. മോനേ...ജുനാ....അരാ നിന്നെ തുറിച്ചു നോക്യേ...ഇങ്ങിനെയൊക്കെ പറയാന്‍ മത്രം എന്താ പ്പൊ...ഇവിടെ ണ്ടായ്യേ....

    സാരല്യ...
    മോന്‍ മുറീന്ന് പൊറത്തെറങ്ങി വാ... മുറ്റത്തും തൊടീലും ആപ്പടി കവിത്യാ...ഒക്കെ ഒന്നു ചിക്കി ചേറി എടുത്ത്‌ അങ്ങ്‌ പോസ്റ്റെന്‍റെ തത്തമ്മചുണ്ടാ....

    ReplyDelete
  9. “എനിക്ക് മടുത്തിരിക്കുന്നു..
    എന്നെ തുറിച്ചു നോക്കുന്ന
    ഈ ലോകത്ത് നിന്നും
    ഞാനെന്നെ രക്ഷിക്കട്ടെ..“

    ടാ പുല്ലേ, നിനക്ക് മടുക്കും. ഇല്ലേ നിന്നെ മടുപ്പിക്കും. നീ ഏതു ലോകത്തെത്തിയാലും ‘എന്റെ തുറിച്ചുനോട്ടത്തില്‍ നിന്നും നിനക്ക് രക്ഷയില്ല.

    ‘ആലപ്പുഴയില്‍ നിന്നും പോങ്ങുവിനൊപ്പം’ സഞ്ചരിച്ചപ്പോഴേ ഞാന്‍ ഉറപ്പിച്ചതാ നിന്റെ പണി പാളീന്ന്. ചെവിയേല്‍ നുള്ളിക്കോ. ഇത്തരം സെന്റി കവിതയെഴുതിയും മറ്റും നിനക്കെന്റെ സഹതാപം പിടിച്ചുപറ്റാനാവില്ല. ജാഗ്രതൈ...

    ReplyDelete
  10. ഇപ്പൊ കാര്യങ്ങള്‍ പിടികിട്ടി അമ്പടാ വീരാ.....

    ReplyDelete
  11. എനിക്ക് മടുത്തിരിക്കുന്നു..
    എന്നെ തുറിച്ചു നോക്കുന്ന
    ഈ ലോകത്ത്

    നിന്നെ തുറിച്ചു നോക്കുന്നത് പോക്കുവെയിലാണ് കാണമറുക് പോലെ എന്നിലും നിന്നിലും നിളയുടെ ഗന്ധമുയര്‍ന്നു സ്നേഹ കാമങ്ങള്‍തന്‍ ചുണ്ടത്തവര്‍ ചുട്ടുപൊള്ളുന്ന കമ്പിവെക്കുന്നു ഭൂമിതന്‍ ഏതോ നിഗൂഢപ്രദങ്ങളില്‍നിന്നു വിളിപ്പുഞാന്‍ വിണ്ടും കേള്‍ക്കുന്നില്ലന്‍റെ ഉള്‍വിളി നാളെ ഞാന്‍ വേല്‍ക്കാനിരിക്കുന്ന പെണ്ണും

    ReplyDelete
  12. എല്ലാര്‍ക്കും മനസ്സിലായില്ലേ പോങ്ങുമൂടനാണിതിന്റെ പിന്നിലെന്ന്,എന്നെ ആ കരാള ജി സ്പോട്ട് കണ്ണുകളില്‍ നിന്നും ആരെങ്കിലും രക്ഷിക്കൂ...അരുണേ എവിടെ ഡിങ്കന്‍.. .

    ReplyDelete
  13. “തീ നാളമേ,നിന്നെ
    ഒരു തുള്ളി വെള്ളമിറ്റിച്ച്
    പുകച്ചുരുളായ് അയക്കട്ടെ “
    കൊള്ളാം

    ReplyDelete
  14. അവസാനമെന്നത്
    തുടക്കം മുതലേ കൂടുള്ളതല്ലോ..
    അല്ലെങ്കിൽ തുടക്കവും ഒടുക്കവും എന്നൊന്നുണ്ടൊ.. എല്ലാം ഒരു തോന്നലല്ലേ?...
    ഒരു വിശ്വസമല്ലേ?

    ReplyDelete
  15. ....ഏറ്റവും കഠിനമായത് ഈ
    അകന്നു കഴിയലാണ്...,

    ReplyDelete
  16. ഈ മടുപ്പിനോടും
    ഇപ്പോള്‍ വല്ലാത്ത മടുപ്പ്‌..
    മെരുക്കാനാവാത്ത
    തീ നാളമേ,നിന്നെ
    ഒരു തുള്ളി വെള്ളമിറ്റിച്ച്
    പുകച്ചുരുളായ് അയക്കട്ടെ
    ........
    enthinu ?

    ReplyDelete

ajunaith@gmail.com