Tuesday, 15 September 2009

പരിചയം

പൊടുന്നനെ നിന്റെ
മുഖവും,ഹൃദയവും
എനിക്ക് പ്രിയപ്പെട്ടതാവുന്നു,

നമ്മുക്ക് നഗരഗോപുരങ്ങളുടെ
മുകളിലൂടെ
സുരതാനന്ദത്തിൽ പറക്കാം
പ്രണയത്തിന്റെ നീർപ്പോളകൾ
പൊട്ടിച്ച് പാനം ചെയ്യാം

പിന്നീട് നിനക്കൊരു
ജീവിതം ബാക്കിയുണ്ടെങ്കിൽ
എന്നെ പരിചയപ്പെടാം.

19 comments:

  1. പൊടുന്നനെ നിന്റെ
    മുഖവും,ഹൃദയവും
    എനിക്ക് പ്രിയപ്പെട്ടതാവുന്നു

    ReplyDelete
  2. പൊടുന്നനെ
    പിറന്ന കവിത.
    അതിന്റെ ആഴം എന്നെ അതിശയിപ്പിക്കുന്നു


    ഭാവുകങ്ങള്‍ ....

    ReplyDelete
  3. അതെ, ഇന്നു പ്രണയം ഒരു നൈമിഷികമായ ആനന്ദമായി മാറിയിരിക്കുന്നു

    ReplyDelete
  4. നിമിഷപ്രണയത്തിന്റെ നിമിഷകവി :)

    ReplyDelete
  5. ഒന്നു ഞെട്ടിച്ചല്ലൊ ഈ കുഞ്ഞുകവിത..

    ReplyDelete
  6. നന്നായിട്ടുണ്ട് മാഷെ...
    വളരെ അർത്ഥമുൾക്കൊള്ളുന്ന വരികൾ...

    ReplyDelete
  7. എനിക്കു വളരെ ഇഷ്ടപ്പെട്ടു എന്നേ, പറയനാവൂ-
    കാരണം, കവിത എനിക്കു അംബിളി അമ്മാവനെപ്പോലെയാണ്!

    കൊതിപ്പിച്ചു കൊണ്ട്, അനേക കാതന്‍ അകലെ...

    ReplyDelete
  8. കൊള്ളാം junaiths‌. ഗുഡ്.

    ReplyDelete
  9. ഡാ..
    വളരെ ശക്തമാണ് ഈ കുഞ്ഞു വരികള്‍..

    ReplyDelete
  10. വിദേശി ലൈനിലാണല്ലോ ?:) എല്ലാ കുസൃതികളും കഴിഞ്ഞതിനുശേഷം പരിചയപ്പെടല്‍ ! :) :) :)

    ReplyDelete
  11. പിന്നീട് നിനക്കൊരു
    ജീവിതം ബാക്കിയുണ്ടെങ്കില്‍
    എന്നെ പരിചയപ്പെടാം.
    കലക്കി മോനെ പക്ഷെ പ്രണയം ഒരു തൊഴിലാക്കരുത്

    ReplyDelete
  12. പ്രണയത്തിന്റെ നീര്‍പ്പോളകള്‍
    പൊട്ടിച്ച് പാനം ചെയ്യാം.......

    ജുനയുടെ കയ്യൊപ്പ്‌.......
    ഈ വരികളില്‍.....

    ReplyDelete
  13. ചെറിയ വരികളിലും തുടിക്കുന്ന പ്രണയാനുഭവം

    ReplyDelete
  14. പൊടുന്നനെ നിന്റെ
    ഈ വരികളും
    എനിയ്ക്കാസ്വാദ്യകരമാകുന്നു,

    ആശംസകള്‍...

    ReplyDelete
  15. ഉത്തമഗീതം ഓര്‍മ്മ വന്നു..നന്നായി

    ReplyDelete
  16. ചെറിയ കവിത..
    വലിയ കാര്യങ്ങള്‍...

    ReplyDelete
  17. ജുനൈത്,

    നൈമഷീകമായ പ്രണയത്തിന്റെ ഉലച്ചില്‍ നന്നായി എഴുതി...

    ആശംസകള്‍

    ReplyDelete

ajunaith@gmail.com