ഐസ്ക്രീമും,ചുരിദാറും
മാംഗല്യ തിരുവസ്ത്രവും
'നീയില്ലാതാവില്ലെന്ന'വാക്കും
കണ്ണീരും ചേർത്തൊരു
വെളുത്ത പ്രണയം
തുണിയകലമില്ലാതെ-
ചേർന്നിരുന്ന്
ത്രസിച്ച ഞരമ്പുകൾ
കണ്ടു രസിച്ചൊരു
നീല പ്രണയം.
കാമിച്ചു,കൈപിടിച്ച്
കരളരിഞ്ഞു,
വഞ്ചന ചാലിച്ച്
കറുപ്പിച്ച പ്രണയം
ഞരമ്പറുത്ത്,
ഒരു ബക്കറ്റ് വെള്ളം
നിറം മാറ്റിയ
ചുവന്ന പ്രണയം
കണ്ണുകൾ തിരുമിയടച്ച്
കുളുപ്പിച്ച്,
വെള്ളപുതപ്പിച്ചുറക്കിയ
വിളറി വെളുത്ത് മറ്റൊരു പ്രണയം
മാംഗല്യ തിരുവസ്ത്രവും
'നീയില്ലാതാവില്ലെന്ന'വാക്കും
കണ്ണീരും ചേർത്തൊരു
വെളുത്ത പ്രണയം
തുണിയകലമില്ലാതെ-
ചേർന്നിരുന്ന്
ത്രസിച്ച ഞരമ്പുകൾ
കണ്ടു രസിച്ചൊരു
നീല പ്രണയം.
കാമിച്ചു,കൈപിടിച്ച്
കരളരിഞ്ഞു,
വഞ്ചന ചാലിച്ച്
കറുപ്പിച്ച പ്രണയം
ഞരമ്പറുത്ത്,
ഒരു ബക്കറ്റ് വെള്ളം
നിറം മാറ്റിയ
ചുവന്ന പ്രണയം
കണ്ണുകൾ തിരുമിയടച്ച്
കുളുപ്പിച്ച്,
വെള്ളപുതപ്പിച്ചുറക്കിയ
വിളറി വെളുത്ത് മറ്റൊരു പ്രണയം
വെളുപ്പില്‍ നിന്നും വിളറിയ വെളുപ്പിലേക്ക് യാത്ര ചെയ്തൊരു പ്രണയം
ReplyDeletepranayathile karuppine pattiyanu ellavarum parayaaru...
ReplyDeleteee veluppu nannaayi
nalla varikal
ഇതൊക്കെയാണോ പ്രണയം...?
ReplyDeleteയാത്ര ചെയ്തൊരു പ്രണയം
ReplyDelete:)
പ്രണയം ഒരു പ്രളയം പോലെ പടരവെ
ReplyDeleteദിവ്യ പ്രണയം എന്നൊന്നില്ലിനീ ഭൂമിയിൽ!!
പ്രണയ വര്‍ണ്ണങ്ങള്‍ വായിച്ചപ്പോള്‍ പ്രണയത്തിന്റെ വെളുപ്പും പുടികിട്ടി കോയാ...
ReplyDeleteകൊള്ളാം!
ഒന്നാമതു വല്ല്യ പിടിയില്ലാത്ത വിഷയമാണു; ഇപ്പോൾ കൂടൂതൽ കൺഫിൂഷനായി
ReplyDeleteഓഹോ ഇങ്ങനാ
ReplyDeleteDear Junaith,
ReplyDeleteഎന്താണ് മാഷേ പ്രണയത്തെ ഇത്ര ക്രൂരമായി എഴുതിയത് ,ഇതും സത്യമാണെങ്കില്‍ പോലും ,മനസ്സിലെ പ്രണയത്തിനു എന്നും വര്‍ണ്ണങ്ങള്‍ കൊടുക്കുന്നതല്ലേ ഭംഗി ,വായനക്കാരേ പേടിപ്പിക്കണോ , any way u have conveyed ur theme in beautifully written words..gr8 work