Saturday, 5 September 2009

പ്രണയവർണ്ണങ്ങൾ

ഐസ്ക്രീമും,ചുരിദാറും
മാംഗല്യ തിരുവസ്ത്രവും 
'നീയില്ലാതാവില്ലെന്ന'വാക്കും
കണ്ണീരും ചേർത്തൊരു 
വെളുത്ത പ്രണയം 

തുണിയകലമില്ലാതെ-
ചേർന്നിരുന്ന്
ത്രസിച്ച ഞരമ്പുകൾ
കണ്ടു രസിച്ചൊരു 
നീല പ്രണയം.

കാമിച്ചു,കൈപിടിച്ച്
കരളരിഞ്ഞു,
വഞ്ചന ചാലിച്ച്
കറുപ്പിച്ച പ്രണയം

ഞരമ്പറുത്ത്,
ഒരു ബക്കറ്റ് വെള്ളം
നിറം മാറ്റിയ
ചുവന്ന പ്രണയം

കണ്ണുകൾ തിരുമിയടച്ച്‌ 
കുളുപ്പിച്ച്,
വെള്ളപുതപ്പിച്ചുറക്കിയ
വിളറി വെളുത്ത് മറ്റൊരു പ്രണയം

9 comments:

  1. വെളുപ്പില്‍ നിന്നും വിളറിയ വെളുപ്പിലേക്ക് യാത്ര ചെയ്തൊരു പ്രണയം

    ReplyDelete
  2. pranayathile karuppine pattiyanu ellavarum parayaaru...
    ee veluppu nannaayi
    nalla varikal

    ReplyDelete
  3. ഇതൊക്കെയാണോ പ്രണയം...?

    ReplyDelete
  4. യാത്ര ചെയ്തൊരു പ്രണയം
    :)

    ReplyDelete
  5. പ്രണയം ഒരു പ്രളയം പോലെ പടരവെ
    ദിവ്യ പ്രണയം എന്നൊന്നില്ലിനീ ഭൂമിയിൽ!!

    ReplyDelete
  6. പ്രണയ വര്‍ണ്ണങ്ങള്‍ വായിച്ചപ്പോള്‍ പ്രണയത്തിന്റെ വെളുപ്പും പുടികിട്ടി കോയാ...

    കൊള്ളാം!

    ReplyDelete
  7. ഒന്നാമതു വല്ല്യ പിടിയില്ലാത്ത വിഷയമാണു; ഇപ്പോൾ കൂടൂതൽ കൺഫി‍ൂഷനായി

    ReplyDelete
  8. Dear Junaith,
    എന്താണ് മാഷേ പ്രണയത്തെ ഇത്ര ക്രൂരമായി എഴുതിയത് ,ഇതും സത്യമാണെങ്കില്‍ പോലും ,മനസ്സിലെ പ്രണയത്തിനു എന്നും വര്‍ണ്ണങ്ങള്‍ കൊടുക്കുന്നതല്ലേ ഭംഗി ,വായനക്കാരേ പേടിപ്പിക്കണോ , any way u have conveyed ur theme in beautifully written words..gr8 work

    ReplyDelete

ajunaith@gmail.com