Friday, 24 July 2009

ഇഷാല്‍ ഹൌല ജുനൈദ്

കരള്‍ പറിച്ചു കാത്ത
പതിനാലു ദിനങ്ങള്‍ കൊഴിഞ്ഞു
പ്രിയ ഇഷാല്‍
ഇത് നമ്മുടെ വീട്...
നീ ഞങ്ങളുടെ പ്രാണന്‍.

ഓക്സിജന്‍ കൂട്ടില്‍
ട്യൂബുകള്‍ നിറഞ്ഞ
നിന്‍ മുഖം..
മരുന്നിനൊന്ന്,
ഗ്ലൂകോസിനോന്നു,
താപത്തിനൊന്നു,
ഓക്സിജനൊന്നു
എന്ന കണക്കില്‍
കുഴലുകള്‍ ചുറ്റി
കരയാനാകാതെ
കണ്ണ് നിറഞ്ഞെന്റെ
പോന്നു മോള്‍...
കാണിച്ചില്ല,കണ്ടില്ല
നിന്റുമ്മി ഈ രൂപം
നാല് നാള്‍...

അഞ്ചാം നാള്‍
NICU-വില്‍
ഒരു വിങ്ങലോടവള്‍ ചോദിച്ചു
ഇതിലേതാണ്
ഏതാണ് നമ്മുടെ ജീവന്‍?
അറിയില്ലല്ലോ..
ഞാനറിയുന്നില്ലല്ലോ
എന്റെ പ്രാണനെ...
പഞ്ഞി വീണാല്‍ കത്തും
മനസ്സുമായി
ചിരിക്കും മുഖവുമായ്‌
കളിയോടെ കയ്യിലമര്‍ത്തി,
സ്നേഹം പറഞ്ഞടക്കി
അവളുടെ നൊമ്പരം..

അവികസിത ശ്വാസകോശവുമായ്
എട്ടാഴ്ച മുന്‍പേ വന്നവള്‍
വേദനയോടെ പ്രാണനിലേക്ക്
ആഞ്ഞു ശ്വസിച്ച
എന്റെ ജീവകോശത്തിലേക്ക്
മരുന്നായ്‌,സ്നേഹമായ്‌
പ്രാര്‍ത്ഥനയായ്‌ നിന്ന പ്രിയരേ,
നന്ദി ഒരായിരം നന്ദി
എന്റെ കുട്ടിയെ
തിരികെ തന്ന ദൈവമേ
നന്ദി...

നിന്‍ ചെറു ചിണ്ങ്ങലും
ചിരിയും കരച്ചിലും
നേര്‍ത്ത സംഗീതം...
വഴിയില്‍ നിന്നൊരു കാറ്റ്
മിഴി തഴുകി കടന്നു പോകുന്നു
നീയെന്റെ കണ്ണീരിന്റെയുപ്പ്‌
വിയര്‍പ്പിന്റെ മണം...
ഞങ്ങളുടെ ജീവന്‍....

Dr.അനില്‍ കുമാര്‍,Dr.നെല്‍ബി,NICU-വിലെ സ്റ്റാഫ്‌ Sis.പ്രെറ്റി,Sis.ബീന,പിന്നെ പേരറിയാത്ത ഒത്തിരിപേര്‍
എല്ലാവരോടും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കട്ടെ,പറഞ്ഞാല്‍ തീരുന്നതല്ല എങ്കിലും..
ജുനൈദ്,ഫസീ,ഇഷാല്‍...

JULY 10-ഇന്ന് ഞങ്ങളുടെ പൊന്നോമനയുടെ ഒന്നാം പിറന്നാള്‍..

8 comments:

  1. ജൂലൈ 10-ന് രാത്രി 10.10-ന് ഞാനും അച്ഛനായി,ഇഷാല്‍ ഹൌല ജുനൈദിന്റെ വാപ്പി.

    ReplyDelete
  2. പ്രിയ സുഹ്രുത്തെ,
    നീ അനുഭവിച്ച വേദന ഈ വരികളില്‍ കാണുന്നു. ഏതൊരു ബാപ്പാക്കും ഉമ്മാക്കും സഹിക്കാവുന്നതിലും അപ്പുറമുള്ള വേദന നിങ്ങള്‍ അനുഭവിച്ചിരിക്കുന്നു.സമാധാനിക്കുക,സര്‍വ്വ ശക്തന്‍ നിങ്ങളുടെ ദുആ സ്വീകരിച്ചിരിക്കുന്നു.

    മോള്‍ക്ക് എന്റെയും കുടുംബത്തിന്റെയും സ്നേഹ സലാം....

    ഓ.ടൊ:
    കിടിലന്‍ ചിലവ് വേണം.മറക്ക‍ണ്ടാ ഓക്കെ.

    ReplyDelete
  3. എന്റെ വക അഭിനന്ദനങ്ങള്‍

    ReplyDelete
  4. ജൂനൈത് ഈ വേദന എനിക്കു ശെരിക്കു മനസിലാവും NICU-വിന്റെ മുന്നില്‍ എന്റെ മോനെ കാത്തിരുന്നത്, അവന്റെ ശ്വാസഗതി നേരെ വീഴും വരെ, അഞ്ചുദിവസങ്ങള്‍, എന്റെ ജീവിതത്തിന്റെ പകുതി അവിടെ തീര്‍ന്നുപോയി...

    ഈ വരി വായിക്കുമ്പോള്‍ എന്റെ മകനു ഒന്നരവയസ്സു കഴിഞ്ഞു അവനിപ്പൊ ഓടിച്ചാടി നടക്കുന്നുണ്ട്...എല്ലാ വേദനയും മറക്കാന്‍ ഒരു പുഞ്ചിരിക്കുന്ന ഫോട്ടൊയും നോക്കി ഞാനിവിടെയും.

    ഈ വരികള്‍ക്ക് ഒരു പാട് നന്ദി ജുനൈത്

    Congrats too

    ReplyDelete
  5. പ്രിയ വാഴക്കോടാ,ഒരായിരം നന്ദി,സ്നേഹത്തോടെ തന്ന ധൈര്യത്തിന്..
    ഷിജു കോട്ടത്തല:നന്ദി.
    മേലേതില്‍:നന്ദി
    അരുണ്‍:സത്യമായും ജീവന്റെ പകുതി അവിടെ തീര്‍ന്നു.ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഒരുപാടു നന്ദി.
    ദീപ:വന്നതിനും,വാക്കുകള്‍ക്കും നന്ദി

    ReplyDelete
  6. ente machuvine orkkunu
    nandi ormippichathin..........

    ReplyDelete

ajunaith@gmail.com