Sunday, 28 June 2009

പ്രിയപ്പെട്ടവൻ


കാറ്റിനെ നോക്കി ചിരിച്ച്
മണൽത്തരികളോട് കൂട്ടുകൂടാൻ 
കടൽ വകഞ്ഞവൻ പോയി
തിരിഞ്ഞു നോക്കാതെ...

കഥയും,കവിതയും 
സ്നേഹവും,സ്വപ്നങ്ങളും 
കളഞ്ഞവന്‍ നടന്നു പോയി
ഒരു ചെറു വേദനയുടെ 
കൈ പിടിച്ച് ഒറ്റക്ക്‌...

13 comments:

  1. പ്രിയപ്പെട്ട ലോഹിക്ക് വിട...

    ReplyDelete
  2. കവിതനല്ലത്...
    ആളെപിടികിട്ടിയില്ല...

    ReplyDelete
  3. സോറി ഡയലപ്പായതിന്റെ കുഴപ്പമാ...
    വല്ലാത്തൊരു നഷ്ടബോധം....

    ReplyDelete
  4. ലോഹിയുടെ ഭൂതക്കണ്ണാടിയും ജുനൈതിന്റെ കവിതയും ഇഷ്ടമായി.

    ആ കലാകാരനു ആദരാഞ്ജലികള്‍

    ReplyDelete
  5. ഭൂതക്കണ്ണാടിയിലൂടെ ജീവിതത്തെ നോക്കികാണുവാന്‍ പഠിപ്പിച്ചവന്‍..ക്യാമറയുടെ ലെന്‍സിലൂടെയുള്ള ആ വേറിട്ട കാഴ്ചകള്‍ അപ്രാപ്യമായി.
    ബാഷ്പാഞ്ജലി...

    ReplyDelete
  6. പ്രിയപ്പെട്ട ലോഹിക്ക്..
    ആദരഞ്ജലികള്‍

    ReplyDelete
  7. ആദരഞ്ജലികള്‍..

    ഭൂതകണ്ണാടിയുടെ മറക്കാത്ത ചിത്രമായി മനസ്സിലുണ്ട്..

    ReplyDelete
  8. ബാഷ്പാഞ്ജലി...

    ReplyDelete
  9. എന്റെയും ആദരഞ്ജലികള്‍... നല്ല വരികള്‍....

    ReplyDelete
  10. ഭൂതക്കണ്ണാടിയിലൂടെ ലോഹി കണ്ടത്‌ മുഴുവന്‍ വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു. അതില്‍ പലതും 'ഇല്ലാത്തതും' ആയിരുന്നു, നല്ല ബുദ്ധിയുള്ളവര്‍ക്ക്‌. ബുദ്ധിമാന്‍മാരാണ്‌ സിനിമ കാണാനെത്തുന്നവരില്‍ കൂടുതല്‍ എന്ന്‌ മനസ്സിലാക്കിയപ്പോള്‍ ലോഹി അതുപേക്ഷിച്ചു.

    ഭൂതക്കണ്ണാടി ഒഴിവാക്കി, ദൂരക്കാഴ്ച്ചക്കുള്ള കണ്ണടകള്‍ തേടുന്നവരാണല്ലോ, നമ്മില്‍ ഭൂരിഭാഗവും.

    കവിത നന്നായി. അത്ര തന്നെ നന്നായി സന്ദേശവും.

    ReplyDelete
  11. മനോഹരമായ എഴുത്ത്

    ReplyDelete

ajunaith@gmail.com